---
title: "തൂങ്ങി മരിച്ച നിലയിൽ; വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ"
english_title: "hanging dead; Accused in Vanimela murder case hanged to death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112064/hanging-dead-accused-in-vanimela-murder-case-hanged-to-death"
published_at: "2023-05-02T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64509b970b984_suicide.jpg"
keywords: []
---

# തൂങ്ങി മരിച്ച നിലയിൽ; വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **വാണിമേൽ : ** വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്.

## Article Content

**വാണിമേൽ : ** വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്.

ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു റഷീദ്. പ്രദേശവാസികളാണ് റഷീദിനെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112064/hanging-dead-accused-in-vanimela-murder-case-hanged-to-death)