---
title: "സമൂഹത്തിന്റെ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ മാത്രം - ഷാഹിദ് തിരുവള്ളൂർ"
english_title: "Empowerment of society only through education - Shahid Thiruvallur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112152/empowerment-of-society-only-through-education-shahid-thiruvallur"
published_at: "2023-05-02T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450f1eb57a43_shahid_thiruvallur.jpg"
keywords: []
---

# സമൂഹത്തിന്റെ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ മാത്രം - ഷാഹിദ് തിരുവള്ളൂർ

> **Lead Summary:** **നാദാപുരം**: കാലത്തോടൊപ്പം സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നത് വിദ്യാഭ്യാസം മാത്രമാണെന്നും, വിഭവശേഷി ഉപയോഗപ്പെടുത്തി പുതുതലമുറക്ക് കാലോചിതമായ വിദ്യാഭ്യാസം ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ശാഹിദ് തിരുവള്ളൂർ പ്രസ്താവിച്ചു.

## Article Content

**നാദാപുരം**: കാലത്തോടൊപ്പം സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നത് വിദ്യാഭ്യാസം മാത്രമാണെന്നും, വിഭവശേഷി ഉപയോഗപ്പെടുത്തി പുതുതലമുറക്ക് കാലോചിതമായ വിദ്യാഭ്യാസം ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ശാഹിദ് തിരുവള്ളൂർ പ്രസ്താവിച്ചു.

ടൈം നാദാപുരത്തിന്റെയും, സൈൻ നാദാപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാദാപുരത്ത് നടന്ന പ്രതിഭാ സ്കോളർഷിപ്പ് വിതരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമകാലിക വെല്ലുവിളികളെ അതിജയിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണെന്നും, സർക്കാർ സംവിധാനങ്ങളുടെ ഭാഗമാവുകയെന്നത് പരമപ്രധാനമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ജോലിക്ക് വേണ്ടി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് സ്ക്കോളർഷിപ്പ് വിതരണം നടന്നത്. വിവിധ കോഴ്സുകളിൽ പ്രവേശന മാഗ്രഹിക്കുന്നവർക്കും , മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായുള്ള കരിയർ ക്ലിനിക്ക് പരിപാടിയുടെ ഭാഗമായി നടന്നു. നൂറുകണക്കിന് വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കരിയർ വിദഗ്ധരുമായി സംവദിക്കാൻ അവസരം ലഭിച്ചു.

പ്രശസ്ത കരിയർ വിദഗ്ധരായ ജമാലുദ്ദീൻ മാളിക്കുന്ന്, സമീർ വേളം, നജീബ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സൈൻ നാദാപുരം ചെയർമാൻ യൂനുസ് ഹസൻ അധ്യക്ഷം വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി,

ടൈം നാദാപുരം ചെയർമാൻ ഇസ്മായിൽ പറമ്പത്ത്, സി കെ . സുബൈർ, വടക്കയിൽ മുഹമ്മദ്, കരയത്ത് ഹമീദ് ഹാജി, തായമ്പത്ത് കുഞ്ഞാലി, പാലോള്ളതിൽ അമ്മദ് ഹാജി പ്രസംഗിച്ചു. ടൈം സെക്രട്ടറി വി. അസീസ് സ്വാഗതവും ഡോ.എം.കെ. മുനീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112152/empowerment-of-society-only-through-education-shahid-thiruvallur)