---
title: "റേഷൻ കടക്ക് മുമ്പിൽ കരിങ്കൊടി നാട്ടി കോൺഗ്രസ് പ്രതിഷേധം"
english_title: "Congress protested by planting a black flag in front of the ration shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112155/congress-protested-by-planting-a-black-flag-in-front-of-the-ration-shop"
published_at: "2023-05-02T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64510314a98d5_ration_pic.jpg"
keywords: []
---

# റേഷൻ കടക്ക് മുമ്പിൽ കരിങ്കൊടി നാട്ടി കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: ** കേരളത്തിലെ റേഷനിങ് സമ്പ്രദായം തകർത്ത ഇടതുപക്ഷ ഗവൺമെന്റിന്റെ നിലപാടിനെതിരെ റേഷൻ കടയ്ക്ക് മുമ്പിൽ കരിങ്കൊടി കാട്ടി കോൺഗ്രസ് പ്രവർത്തകന്മാർ പ്രതിഷേധിച്ചു.

## Article Content

**നാദാപുരം: ** കേരളത്തിലെ റേഷനിങ് സമ്പ്രദായം തകർത്ത ഇടതുപക്ഷ ഗവൺമെന്റിന്റെ നിലപാടിനെതിരെ റേഷൻ കടയ്ക്ക് മുമ്പിൽ കരിങ്കൊടി കാട്ടി കോൺഗ്രസ് പ്രവർത്തകന്മാർ പ്രതിഷേധിച്ചു.

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കമ്പള്ളി റേഷൻ കടയ്ക്ക് മുമ്പിൽ നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. എ സജീവൻ, വി വി റിനീഷ്, പി പി മൊയ്തു, കെ പ്രേമൻ മാസ്റ്റർ, കെ ടി കെ അശോകൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112155/congress-protested-by-planting-a-black-flag-in-front-of-the-ration-shop)