---
title: "ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്കൊഴുക്കി ,മോട്ടോർ പിടിച്ചെടുത്ത് നാദാപുരം ഗ്രാമ പഞ്ചായത്ത്"
english_title: "Nadapuram Grama Panchayat seized the motor and flushed out the sewage in the quarters."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112156/nadapuram-grama-panchayat-seized-the-motor-and-flushed-out-the-sewage-in-the-quarters"
published_at: "2023-05-02T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645106bfbfd39_water_pic.jpg"
keywords: []
---

# ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്കൊഴുക്കി ,മോട്ടോർ പിടിച്ചെടുത്ത് നാദാപുരം ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **നാദാപുരം: **ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമ ഗ്രാമപഞ്ചായത്ത് അധികൃതർ ക്വാർട്ടേഴ്സിൽ പരിശോധന നടത്തി. മലിനജലം ഒഴുക്കാൻ ഉപയോഗിച്ച മോട്ടോർ പിടിച്ചെടുക്കുകയും ചെയ്തു.

## Article Content

**നാദാപുരം: **ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമ ഗ്രാമപഞ്ചായത്ത് അധികൃതർ ക്വാർട്ടേഴ്സിൽ പരിശോധന നടത്തി. മലിനജലം ഒഴുക്കാൻ ഉപയോഗിച്ച മോട്ടോർ പിടിച്ചെടുക്കുകയും ചെയ്തു.

നാദാപുരം ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ നിന്നാണ് പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മലിനജലം അശാസ്ത്രീയമായി പുറത്തേക്ക് ഒഴുക്കി വിട്ടത് .

മലിനജലം സംസ്കരിക്കുന്നതിലെ അപാകതകൾ ഏഴു ദിവസത്തിനകം പരിഹരിക്കാനും അല്ലാത്തപക്ഷം 15 ദിവസത്തിനകം മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കാനും ഉടമയ്ക്ക് നിർദ്ദേശം നൽകി.

തുടർ നടപടികളുടെ ഭാഗമായി ഉടമയായ പുതിയോട്ടിൽ അയിശു എന്നവരോട് അടുത്ത ദിവസം പഞ്ചായത്ത് ഓഫീസിൽ രേഖകൾ സഹിതം ഹാജരാകാൻ നിർദ്ദേശിച്ചു .

പരിശോധനയിലും നടപടിയിലും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്വാർട്ടേഴ്‌സ് ഉടമക്ക് 5000 രൂപ പിഴ ചുമത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112156/nadapuram-grama-panchayat-seized-the-motor-and-flushed-out-the-sewage-in-the-quarters)