---
title: "സഹവാസ ക്യാമ്പ്; ആരോഗ്യ മിഠായിയുടെ അവധി കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു"
english_title: "Cohabitation Camp; Arogya Mithai's Holiday Tent Sahavasa Camp concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112250/cohabitation-camp-arogya-mithais-holiday-tent-sahavasa-camp-concluded"
published_at: "2023-05-03T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451f438068d0_camp_1.jpg"
keywords: []
---

# സഹവാസ ക്യാമ്പ്; ആരോഗ്യ മിഠായിയുടെ അവധി കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **എടച്ചേരി :** എടച്ചേരി ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒരുക്കിയ ഏഴു ദിവസത്തെ സഹവാസ ക്യാമ്പ് ആണ് കുട്ടികൾക്ക് ആവേശമായി . കോവിഡ് കാലഘട്ടത്തിൽ വീടിനകത്ത് ഒതുങ്ങി കഴിഞ്ഞിരുന്ന കുട്ടികളുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള ആരോഗ്യ മിഠായി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**എടച്ചേരി :** എടച്ചേരി ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒരുക്കിയ ഏഴു ദിവസത്തെ സഹവാസ ക്യാമ്പ് ആണ് കുട്ടികൾക്ക് ആവേശമായി . കോവിഡ് കാലഘട്ടത്തിൽ വീടിനകത്ത് ഒതുങ്ങി കഴിഞ്ഞിരുന്ന കുട്ടികളുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള ആരോഗ്യ മിഠായി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇത് രണ്ടാം തവണയാണ് എടച്ചേരി ആയുർവേദ ഡിസ്പെൻസറി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. അവധികൂടാരം സീസൺ 2 എന്ന പേരിലുള്ള പരിപാടിക്ക് ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽന സെന്ററിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് നേതൃത്വം നൽകിയത്.

ശരിയായ ഭക്ഷണം, ആരോഗ്യകരമായ ജീവിത രീതികൾ, ഔഷധസസ്യ പരിചയം, സൈബർ സുരക്ഷ, ലഹരി എന്ന വിപത്ത്, നല്ല സ്പർശം ചീത്ത സ്പർശം, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കുട്ടികളിലെ സ്വഭാവ രൂപീകരണം എന്നിവ ക്ലാസുകളിലൂടെയും കളികളിലൂടെയും കുട്ടികൾ പരിചയപ്പെട്ടു.

ഏഴു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ എല്ലാ ദിവസവും യോഗ പരിശീലനവും യോഗ ഡാൻസ് പരിശീലനവും നൽകുകയും കൂടാതെ ഓരോ ഔഷധസസ്യത്തെ പരിചയപ്പെടുത്തുകയും ചെയ്തു.

കലാവാസനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രം വരയ്ക്കൽ, പാട്ടുപാടൽ, നൃത്തം, അഭിനയം, എഫക്റ്റീവ് പബ്ലിക് സ്പീക്കിംഗ് , ഔഷധ ആരോഗ്യ ക്വിസ്, ഫൺ ഗെയിമുകൾ, വീഡിയോ പ്രദർശനം, ഹെർബേറിയം കളക്ഷൻ, ബോട്ടിൽ ആർട്ട്‌, സ്റ്റാമ്പ്‌ കളക്ഷൻ, കോയിൻ കളക്ഷൻ, തുടങ്ങി നിരവധി പരിശീലനങ്ങൾ നടത്തി.

എടച്ചേരി ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ : എൻ നൗഷാദ് , ക്യാമ്പ് കോഡിനേറ്റർ ഡോ : ഗീതു സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഉത്തരവാദിത്തബോധമുള്ള നല്ല പൗരന്മാരായി കുട്ടികളെ മാറ്റുന്നതിനായുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ : രാജേഷ് നീലമന, ഡോ : സൂരജ് എസ് എൻ, എടച്ചേരി പൊലീസ് സ്റ്റേഷൻ എസ് ഐ അൻഫീ റസ്സൽ, ഡോ : അബ്ദുൽ റസാഖ്, ഡോ : രാഹുൽ ആർ, ഡോ : അരുൺ പ്രഭാകർ, ഡോ : ശ്വേത ദിലീപ് എന്നിവർ കൈകാര്യം ചെയ്തു.

കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ ഉതകുന്ന വിവിധ പരിപാടികളും ക്യാമ്പിൽ നടത്തി. ഏപ്രിൽ 24ന് തുടങ്ങിയ ക്യാമ്പ് മെയ് ഒന്നിന് സമാപിച്ചു. പരിപാടിയിൽ എടച്ചേരി പഞ്ചായത്തിലെ അമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112250/cohabitation-camp-arogya-mithais-holiday-tent-sahavasa-camp-concluded)