---
title: "വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്."
english_title: "The incident where the accused in the murder case hanged himself in Vanimela; The police intensified the investigation."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112304/the-incident-where-the-accused-in-the-murder-case-hanged-himself-in-vanimela-the-police-intensified-the-investigation"
published_at: "2023-05-03T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64521d5365d51_suiside.jpg"
keywords: []
---

# വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്.

> **Lead Summary:** **വാണിമേൽ :** വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**വാണിമേൽ :** വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭൂമിവാതുക്കൽ എം എൽ പി സ്ക്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

ജാമ്യത്തിലിറങ്ങിയശേഷം ഭൂമിവാതുക്കൽ അങ്ങാടിയിൽ തട്ട് കട നടത്തുകയായിരുന്നു. അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112304/the-incident-where-the-accused-in-the-murder-case-hanged-himself-in-vanimela-the-police-intensified-the-investigation)