---
title: "കുമ്മങ്കോട് അഹമ്മദ് മുക്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ"
english_title: "Attempt to abduct a child in Kummangode Ahmed Muk; Guest worker arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112328/attempt-to-abduct-a-child-in-kummangode-ahmed-muk-guest-worker-arrested"
published_at: "2023-05-03T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64523d11cf9c7_kidnap.jpg"
keywords: []
---

# കുമ്മങ്കോട് അഹമ്മദ് മുക്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ

> **Lead Summary:** **നാദാപുരം: **കുമ്മങ്കോട് അഹമ്മദ് മുക്കിൽ എട്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് അഹമ്മദ് മുക്കിലെ വീട്ടിനടുത്ത് റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

## Article Content

**നാദാപുരം: **കുമ്മങ്കോട് അഹമ്മദ് മുക്കിൽ എട്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് അഹമ്മദ് മുക്കിലെ വീട്ടിനടുത്ത് റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുട്ടിയോട് കാര്യം ചോദിച്ചപ്പോൾ തന്നെ ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി പറയുകയായിരുന്നു.

തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിൽ സമീപത്തെ റോഡിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയും, കുട്ടിയുടെ മുന്നിലെത്തിച്ചപ്പോൾ ഇദ്ദേഹം തന്നെയാണെന്ന് കുട്ടി പറയുകയുമായിരുന്നു.

തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തി. അതിനിടെ കഴിഞ്ഞദിവസം നാദാപുരം പോലീസ് സ്റ്റേഷൻ സമീപത്തുനിന്നും മറ്റൊരു കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചതും ഇയാൾ തന്നെ ആണെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112328/attempt-to-abduct-a-child-in-kummangode-ahmed-muk-guest-worker-arrested)