---
title: "നാദാപുരത്ത് മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതി അംഗീകരിച്ചു"
english_title: "Nadapuram Garbage Mukta Nava Kerala Action Plan approved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112371/nadapuram-garbage-mukta-nava-kerala-action-plan-approved"
published_at: "2023-05-03T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645270aaecfd3_navkerala_pic.jpg"
keywords: []
---

# നാദാപുരത്ത് മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതി അംഗീകരിച്ചു

> **Lead Summary:** **നാദാപുരം: **സംസ്ഥാന സർക്കാർ മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഓൺലൈനായി പങ്കെടുത്ത ജനപ്രതി നിധികളുടെയും ,ഉദ്യോഗസ്ഥരുടേയും ,കുടുംബശ്രീ ഹരിത കർമ സേന എന്നിവരുടെ യോഗത്തിന് ശേഷം മാലിന്യ മുക്ത നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കർമ പദ്ധതി അംഗീകരിക്കുന്നതിന് വേണ്ടി യോഗം ചേര്‍ന്നു .

## Article Content

**നാദാപുരം: **സംസ്ഥാന സർക്കാർ മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഓൺലൈനായി പങ്കെടുത്ത ജനപ്രതി നിധികളുടെയും ,ഉദ്യോഗസ്ഥരുടേയും ,കുടുംബശ്രീ ഹരിത കർമ സേന എന്നിവരുടെ യോഗത്തിന് ശേഷം മാലിന്യ മുക്ത നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കർമ പദ്ധതി അംഗീകരിക്കുന്നതിന് വേണ്ടി യോഗം ചേര്‍ന്നു .

15 ആം തിയ്യതിക്ക് മുൻപായി മുഴുവൻ സർക്കാർ ഓഫീസുകളും മാലിന്യമുക്തമാക്കുവാനും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കുവാനും സ്ഥാപന മേധാവികളുടെ യോഗം ഉടൻ ചേരുന്നതാണ്.

കുടുംബശ്രീ വഴി എല്ലാ വീടുകളിലും പ്രഫോർമ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം തുടർ നടപടി സ്വീകരിക്കുന്നതാണ് . മഴകാല പൂർവ്വ ശുചീകരണ പ്രവർത്തന ങ്ങളും തോട് , ജലാശയങ്ങൾ എന്നിവ പ്ലാസ്റ്റിക്ക് മുക്തമാകുവാനും. നടപടി ക്യാമ്പയിനിന്റെ ഭാഗമായ സ്വീകരിക്കുന്നതാണ് .

തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച മിനി MCF കൾ ഹരിത കർമ സേനക്ക് കൈമാറുന്നതാണ്. വാർഡുകളിൽ മാലിന്യ സംസ്കരണം വാതിൽ പടി കവറേജ് 100% എത്തിക്കുന്നതിന് മെമ്പർമാരുടെ നേതൃത്വത്തിൽ ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുന്നതാണ് .

അടുത്ത മാസം ആദ്യ വാരം മുതൽ വാര്‍ഡുകളെ മാലിന്യ മുക്ത പ്രദേശമായി പ്രഖ്യാപിക്കും . പൊതു സ്ഥലങളിൽ മാലിന ജലം ഒഴുക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതാണ് .അജൈവ വസ്തുത കൾ ഹരിത കർമ സേനക്ക് കൈമാറാതിരികുകയോ പ്ലാസ്റ്റിക്ക് കത്തിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുന്നതാണ് .

യോഗത്തിൽ അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് കരട് കർമ്മ പദ്ധതി അവതരിപ്പിച്ചു. 

സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,ജനീധ ഫിർദൗസ് മെമ്പർ പി പി ബാലകൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ്ബാബു ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി റീജ ,ഹരിത കർമ്മ സേന അംഗങ്ങളായ നിഷ ,രേവതി ,ലീല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112371/nadapuram-garbage-mukta-nava-kerala-action-plan-approved)