പ്രതിഷേധ ജാഥ ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി

പ്രതിഷേധ ജാഥ ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി
May 3, 2023 08:48 PM | By Kavya N

കല്ലാച്ചി : എൻ സി ഇ ആർ ടി പാഠ്യപദ്ധതിയിൽ നിന്ന് പരിണാമതത്വങ്ങൾ ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധജാഥയും കോർണർ മീറ്റിങ്ങും സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച ജാഥ കോർട്ട് റോഡിൽ സമാപിച്ചു. മേഖലാ സെക്രട്ടറി കെ.ശശിധരൻ പരിപാടിയിൽ സ്വാഗതം പറഞ്ഞു.

പരിഷത്ത് മേഖലാ കമ്മിറ്റി അംഗവും കവിയും സാംസ്കാരിക പ്രവർത്തകനുമായ എ.കെ. പീതാംബരൻ സംസാരിച്ചു. പരിണാമം പോലുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ഭാവി തലമുറയെ ശാസ്ത്രബോധത്തിൽ നിന്ന് അകറ്റുകയാണെന്ന് അദ്ദേഹം പരിപാടിയിൽ അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യം ഭരിക്കുന്നവർ തന്നെ ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ നമ്മുടെ നാട് ലോകത്തിനു മുന്നിൽ നാണം കെടുകയാണെന്നും .

എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി തെരുവുകളിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും പരിഷത്ത് പ്രവർത്തകർ പറഞ്ഞു.പ്രതിഷേധജാഥയ്ക്ക് ഇ.ടി.വത്സലൻ, വി.കെ. ചന്ദ്രൻ, ടി.സുമേഷ്, പ്രീത. എം, ലീന.ടി, കൈലാസൻ, എൻ.ടി.ഹരിദാസൻ, പി.ശ്രീധരൻ, അനിൽകുമാർ പേരടി, ടി.രമേശൻ, അനൂപ്. സി.ടി., എം.പി.ഗംഗാധരൻ, കെ.മാധവൻ, സി.എച്ച്. ഭാസ്കരൻ, സി.കെ.ശശി എന്നിവർ നേതൃത്വം നൽകി.

Protest march; Kerala Sastra Sahitya Parishad Nadapuram Regional Committee held a protest march

Next TV

Related Stories
#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

Sep 21, 2023 09:23 PM

#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

പഞ്ചായത്തും,ആരോഗ്യ വകുപ്പും ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ സംയുകതമായി മിന്നൽ പരിശോധന...

Read More >>
#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

Sep 21, 2023 08:16 PM

#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ്...

Read More >>
#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

Sep 21, 2023 06:53 PM

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ...

Read More >>
#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

Sep 21, 2023 11:33 AM

#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ...

Read More >>
Top Stories