---
title: "കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം; അറസ്റ്റിലായ മൊസ്തഖിം ഷെയ്ഖിൻ്റെ പൂർവ ചരിത്രം അന്വേഷിക്കും"
english_title: "Attempt to abduct children; The previous history of the arrested Mostakhim Shaikh will be investigated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112433/attempt-to-abduct-children-the-previous-history-of-the-arrested-mostakhim-shaikh-will-be-investigated"
published_at: "2023-05-04T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453253ceccfa_kidnap.jpg"
keywords: []
---

# കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം; അറസ്റ്റിലായ മൊസ്തഖിം ഷെയ്ഖിൻ്റെ പൂർവ ചരിത്രം അന്വേഷിക്കും

> **Lead Summary:** **നാദാപുരം **: രണ്ട് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൊസ്തഖിം ഷെയ്ഖിൻ്റെ പൂർവ ചരിത്രം പൊലീസ് അന്വേഷിക്കും. ഇയാളുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. കുമ്മങ്കോട് അഹമ്മദ് മുക്കിൽ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഇന്നലെയാണ് അതിഥി തൊഴിലാളിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം **: രണ്ട് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൊസ്തഖിം ഷെയ്ഖിൻ്റെ പൂർവ ചരിത്രം പൊലീസ് അന്വേഷിക്കും. ഇയാളുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. കുമ്മങ്കോട് അഹമ്മദ് മുക്കിൽ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഇന്നലെയാണ് അതിഥി തൊഴിലാളിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

താലൂക്ക് ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്‌ചിമ ബംഗാൾ മാൾഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖ് (19) ആണ് പിടിയിലായത്‌. ബുധൻ പകൽ പതിനൊന്നോടെ വീടിനുസമീപം കനാൽ പറമ്പിൽ സഹോദരനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ബലമായി പൊക്കിയെടുത്ത്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ മൂത്ത കുട്ടി ബഹളം വയ്‌ക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ്‌ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്ച നാദാപുരം പൊലീസ് സ്റ്റേഷനുസമീപം മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും ഇയാൾ തന്നെയാണെന്ന്‌ പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. എട്ടുമാസത്തോളമായി മൊസ്തഖിം ഷെയ്ഖ് നാദാപുരത്ത് കൂലി പണി ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112433/attempt-to-abduct-children-the-previous-history-of-the-arrested-mostakhim-shaikh-will-be-investigated)