---
title: "നാരങ്ങ മുട്ടായി ഇന്ന് ; കല്ലാച്ചിയിൽ "
english_title: "Lemon egg today; "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112477/lemon-egg-today-naranga-muttai-cultural-festival-started-in-kalachi"
published_at: "2023-05-04T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453599d8dda9_muttayi.jpg"
keywords: []
---

# നാരങ്ങ മുട്ടായി ഇന്ന് ; കല്ലാച്ചിയിൽ 

> **Lead Summary:** > **നാദാപുരം:** വേദി കലാ സാംസ്കാരിക കൂട്ടായ്മ കല്ലാച്ചി സംഘടിപ്പിക്കുന്ന " നാരങ്ങ മുട്ടായി" സാംസ്കാരിക ഉത്സവം കല്ലാച്ചി കരിമ്പിൽ മീത്തൽ പരിസരത്ത് ആരംഭിച്ചു. ആഘോഷങ്ങളും ,കൂട്ടായ്മകളും നമ്മുടെ കുട്ടികൾക്കും കൂടി വേണ്ടിയാകണമെന്ന ബോധ്യത്തിലാണ് "നാരങ്ങ മുട്ടായി" എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

> **നാദാപുരം:** വേദി കലാ സാംസ്കാരിക കൂട്ടായ്മ കല്ലാച്ചി സംഘടിപ്പിക്കുന്ന " നാരങ്ങ മുട്ടായി" സാംസ്കാരിക ഉത്സവം കല്ലാച്ചി കരിമ്പിൽ മീത്തൽ പരിസരത്ത് ആരംഭിച്ചു. ആഘോഷങ്ങളും ,കൂട്ടായ്മകളും നമ്മുടെ കുട്ടികൾക്കും കൂടി വേണ്ടിയാകണമെന്ന ബോധ്യത്തിലാണ് "നാരങ്ങ മുട്ടായി" എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ വരമേളം എന്ന പേരിൽ രാംദാസ് കക്കട്ടിൽ നേതൃത്വം വഹിക്കുന്ന പരിപാടിക്ക് തുടക്കമായി.

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത് . വൈകീട്ട് 4ന് നടക്കുന്ന രസവണ്ടി എന്ന പരിപാടി അഞ്ഞൂറോളം വേദികൾ പിന്നിട്ട അഭിനയ കളരിയിൽ - മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുക്കും.

രാത്രി 7 ന് പാട്ടുത്സവം പരിപാടിയിൽ നാടൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളും ,സിനിമാഗാനങ്ങളും ചേർത്തൊരുക്കി റിജു ആവളയും സംഘവും ഗാന വിസ്മയം തീർക്കും.

രാത്രി 9.30 ന് നടക്കുന്ന ആഘോഷം പരിപാടിയിൽ നാട്ടിലെ കലാകാരികളു കലാകാരൻമാരുംഒരുക്കുന്ന തിരുവാതിര ഭരതനാട്യം ഗ്രൂപ്പ് ഡാൻസ് നാടോടി നൃത്തം എന്നിവ നടക്കും ഒപ്പം വൈവിധ്യമാർന്ന പുസ്തകങ്ങളുമായി പുസ്തകമേളയും, അശോക് തണലിൻ്റെ ചിത്ര പ്രദർശനവും ചരിത്രത്തിൻ്റെ ഓർത്തെടുക്കാൻ ചരിത്രവഴിയിലെ ചോദ്യങ്ങളും നാരങ്ങ മുട്ടായിയുടെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112477/lemon-egg-today-naranga-muttai-cultural-festival-started-in-kalachi)