---
title: "വിദ്യാഭ്യാസത്തിലൂടെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കണം -കെ.മരുളീധരൻ എം.പി."
english_title: "Moral values ​​should be preserved through education - K. Marulidharan MP."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112552/moral-values-should-be-preserved-through-education-k-marulidharan-mp"
published_at: "2023-05-04T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453abef662fa_murali_pic.jpg"
keywords: []
---

# വിദ്യാഭ്യാസത്തിലൂടെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കണം -കെ.മരുളീധരൻ എം.പി.

> **Lead Summary:** **നാദാപുരം: **വിദ്യാഭ്യാസം നേടുന്നതിലൂടെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ഇതിനായി വിദ്യാർഥികളെ പൂർണമായി സജ്ജരാക്കാൻ അധ്യാപകരും നാട്ടുകാരും കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും കെ.മുരളീധരൻ എം.പി.അഭിപ്രായപ്പെട്ടു. 

## Article Content

**നാദാപുരം: **വിദ്യാഭ്യാസം നേടുന്നതിലൂടെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ഇതിനായി വിദ്യാർഥികളെ പൂർണമായി സജ്ജരാക്കാൻ അധ്യാപകരും നാട്ടുകാരും കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും കെ.മുരളീധരൻ എം.പി.അഭിപ്രായപ്പെട്ടു. 

സർവ്വീസിൽ നിന്നും വിരമിക്കുന്ന പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്,ഹെഡ്മാസ്റ്റർ മരുന്നോളി കുഞ്ഞബ്ദുല്ല,ഗണിത അധ്യാപകരായ കാങ്ങാട്ട് രാജീവൻ,പി.സി.സുഗത എന്നിവർക്കുളള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദേഹം.

 സ്‌കൂളിന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്ത ക്രില്റ്റലൈൻ എന്ന ഡോക്യൂമെന്ററി മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ.വിജയൻ എം.എൽ.എ.അധ്യക്ഷനായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി,ബംഗ്ലത്ത് മുഹമ്മദ്,വയലോളി അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി,എൻ.അഹമ്മദ്മുൻഷി,എ.കെ.സലീം,കെ.കെ.നവാസ്,സി.അബ്ദുൽഹമീദ്,എം.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.

തുടർന്ന് സംഗീത വിരുന്നും അരങ്ങേറി രാവിലെ ആരംഭിച്ച സ്‌നേഹസംഗമം എൻ.അഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് പി.കെ.മുഹമ്മദ് അധ്യക്ഷനായി.എ.അബ്ദുൽജലീൽ,ശശി കാര്യാട്ട്,വി.പി.അബ്ദുൽലത്തീഫ്,ഇ.കുഞ്ഞബ്ദുല്ല,വി.പി.നസീർ,കെ.ടി.ജയരാജൻ,കെ.അബ്ദുൽജലീൽ എന്നിവർ സംസാരിച്ചു.

പൂർവ്വ വിദ്യാർഥി സമ്മേളനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന ഉദ്ഘാടനം ചെയ്തു.മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി.മനയത്ത് ചന്ദ്രൻ,ഹാരിസ് പണാറത്ത്,ഡോ:പി.എം.മൻസൂർ,ശംസീർ കേളോത്ത്,സയീദ് പേരോട്,എം.കെ.കുഞ്ഞബ്ദുല്ല,പി.റഫീഖ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112552/moral-values-should-be-preserved-through-education-k-marulidharan-mp)