---
title: "നേതാജി ക്ലബ്; ചുഴലിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു"
english_title: "Netaji Club; Mega medical camp concluded in Chuzhali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112566/netaji-club-mega-medical-camp-concluded-in-chuzhali"
published_at: "2023-05-04T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453be4810165_club_pic.jpg"
keywords: []
---

# നേതാജി ക്ലബ്; ചുഴലിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **വളയം: **ചുഴലി നേതാജി വായനശാലയുടെ വാർഷികാഘോഷത്തോടെനുബന്ധിച്ചു സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി ശശിധരൻ മാസ്റ്റർ അധ്യക്ഷനായി.

## Article Content

**വളയം: **ചുഴലി നേതാജി വായനശാലയുടെ വാർഷികാഘോഷത്തോടെനുബന്ധിച്ചു സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി ശശിധരൻ മാസ്റ്റർ അധ്യക്ഷനായി.

ക്യാമ്പിൽ പതിനൊന്നു ഡോക്ടർമാരും മൂന്ന് നഴ്‌സുമാരും 17 സ്റ്റാഫുകളും പങ്കെടുത്തു.ക്യാമ്പിൽ 168 പേർ പങ്കെടുത്തു.പരിശോധനയ്ക്ക് ശേഷം ഹോമിയോ,ആയുർവേദ മരുന്നുകളും സൗജന്യമായി നൽകി. ക്യാമ്പിൽ പങ്കെടുത്ത നാല് ഡിപ്പാർട്മെന്റിനും നേതാജി വായനശാലയുടെ പേരിൽ മൊമെന്റോ നൽകി ആദരിച്ചു.

സംഘാടക സമിതി ചെയർമാൻ ടി.എൻ.രവീന്ദ്രൻ, ഹെൽത്ത്‌ സൂപ്പർവൈസർ സജീവൻ, വളയം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.നർദ്ധ, ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ലിജി മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിലെ ഡോ.ടീനു എന്നിവർ സംസാരിച്ചു .

സംഘാടക സമിതി കൺവീനറും നേതാജി സെക്രട്ടറിയുമായ പി.പി. ഷൈജു സ്വാഗതം പറഞ്ഞു.നേതാജി വായനശാലാ പ്രസിഡന്റ്‌ നിധിൻ എ.പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112566/netaji-club-mega-medical-camp-concluded-in-chuzhali)