---
title: "നേരിൻ തിളക്കം; നാസറിൻ്റെ നേരിന് സജിയുടെ ഹൃദയം ചേർത്ത നന്ദി"
english_title: "Light shine; Saji's heartfelt thanks to Nasser"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112575/light-shine-sajis-heartfelt-thanks-to-nasser"
published_at: "2023-05-04T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c4a725424_purse_pic.jpg"
keywords: []
---

# നേരിൻ തിളക്കം; നാസറിൻ്റെ നേരിന് സജിയുടെ ഹൃദയം ചേർത്ത നന്ദി

> **Lead Summary:** **പാറക്കടവ്:** ഓട്ടോറിക്ഷ ഡ്രൈവറുടെ നാസറിൻ്റെ നേരിന് സജിയുടെ ഹൃദയം ചേർത്ത നന്ദി .പണവും രേഖകളുമടങ്ങിയ പേഴ്സ് പൊലീസ് സാന്നിദ്ധ്യത്തിൽ കൈമാറി. പാറക്കടവ്- ചെറ്റക്കണ്ടി റൂട്ടിൽ ഓട്ടോറിക്ഷ സർവ്വീസ് നടത്തുന്നതിനിടെയാണ് റോഡിൽ വീണ് കിടക്കുന്ന പേഴ്സ് വളയം എ കെ ജംഗ്ഷനടുത്തെ കരക്കണ്ടത്തിൽ നാസറിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**പാറക്കടവ്:** ഓട്ടോറിക്ഷ ഡ്രൈവറുടെ നാസറിൻ്റെ നേരിന് സജിയുടെ ഹൃദയം ചേർത്ത നന്ദി .പണവും രേഖകളുമടങ്ങിയ പേഴ്സ് പൊലീസ് സാന്നിദ്ധ്യത്തിൽ കൈമാറി. പാറക്കടവ്- ചെറ്റക്കണ്ടി റൂട്ടിൽ ഓട്ടോറിക്ഷ സർവ്വീസ് നടത്തുന്നതിനിടെയാണ് റോഡിൽ വീണ് കിടക്കുന്ന പേഴ്സ് വളയം എ കെ ജംഗ്ഷനടുത്തെ കരക്കണ്ടത്തിൽ നാസറിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

നാസർ ചെക്യാട് റോഡിലെ വളയം സ്റ്റേഷനിൽ എത്തി പേഴ്സ് പൊലീസുകാരെ ഏൽപ്പിച്ചു. 8500 രൂപ അടങ്ങിയ പേഴ്സിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്ന് ലഭിച്ച വിവരത്തിൽ നിന്ന് ഉടമയെ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി സജിയുടെതായിരുന്നു പേഴ്സ്.

പെയിൻ്റിംഗ് കോൺട്രാക്റ്ററായ സജി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. സജി സ്റ്റേഷനിലെത്തി നാസറിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. നാസറിനെ ചേർത്ത് നിർത്തി നന്ദി പറഞ്ഞാണ് സജി മടങ്ങിയത്. നാസറിൻ്റെ സത്യസന്ധതയെ പൊലീസും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112575/light-shine-sajis-heartfelt-thanks-to-nasser)