---
title: "നാദാപുരത്ത് ഭാര്യയെ മർദ്ദിച്ച സംഭവം ; പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളി"
english_title: "The incident of wife beating in Nadapuram; The court rejected the bail application of the accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112760/the-incident-of-wife-beating-in-nadapuram-the-court-rejected-the-bail-application-of-the-accused"
published_at: "2023-05-05T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454e9d106d99_attack.jpg"
keywords: []
---

# നാദാപുരത്ത് ഭാര്യയെ മർദ്ദിച്ച സംഭവം ; പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളി

> **Lead Summary:** **നാദാപുരം : ** കൈവശപ്പെടുത്തിയ പെൻഡ്രൈവ് ആവശ്യപ്പെട്ട് ഭാര്യ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോഴിക്കോട് സെഷൻസ് കോടതി തള്ളിയത് . കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ പിലാവുള്ളതിൽ താമസിക്കും കുന്നോത്ത് ജാഫർ, ജാഫറിന്റെ രണ്ട് സഹോദരങ്ങൾ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

## Article Content

**നാദാപുരം : ** കൈവശപ്പെടുത്തിയ പെൻഡ്രൈവ് ആവശ്യപ്പെട്ട് ഭാര്യ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോഴിക്കോട് സെഷൻസ് കോടതി തള്ളിയത് . കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ പിലാവുള്ളതിൽ താമസിക്കും കുന്നോത്ത് ജാഫർ, ജാഫറിന്റെ രണ്ട് സഹോദരങ്ങൾ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

ഏപ്രിൽ മൂന്നിനാണ് സംഭവം നടന്നത് . വിദേശത്ത് ആയിരുന്ന ജാഫർ നാട്ടിലെത്തിയ ശേഷം സഹോദരങ്ങളെയും കൂട്ടി ചാലപ്പുറത്തെ വീട്ടിൽ എത്തിയാണ് അക്രമം നടത്തിയത് . അക്രമത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ റുബീന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സ തേടുകയും നാദാപുരം പൊലീസിൽ പരാതി നൽകുകയും ചെയ്തു .

എന്നാൽ ദുർബലമായ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയും പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചു. തുടർന്ന് പരാതിക്കാരി വടകരയിലെ റൂറൽ എസ്പി ക്ക് പരാതി നൽകുകയായിരുന്നു.

ഒടുവിൽ യുവതിയിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പുകൾ കൂട്ടി ചേർത്ത് കേസെടുക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് മുഖ്യമന്ത്രി, എംപി, എംഎൽഎ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്യുന്നതിനിടയിലാണ് മൂന്ന് പ്രതികളുടെയും ജാമ്യ അപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112760/the-incident-of-wife-beating-in-nadapuram-the-court-rejected-the-bail-application-of-the-accused)