---
title: "കണ്ണീരൊപ്പാൻ ആരുണ്ട് ? കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം"
english_title: "Who is there to cry? Traders protest in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112761/who-is-there-to-cry-traders-protest-in-kalachi"
published_at: "2023-05-05T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454f43255451_prathishedham.jpg"
keywords: []
---

# കണ്ണീരൊപ്പാൻ ആരുണ്ട് ? കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം

> **Lead Summary:** **നാദാപുരം:** സംസ്ഥാന പാത വെട്ടിപൊളിച്ച് പൊടിപാറ്റി ദുരിതത്തിലായ വ്യാപാരികളുടെ കണ്ണീരൊപ്പാൻ ആരുണ്ട് എന്ന മുദ്രാവാഖ്യവുമായി കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം. ജലവിതരണ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനാണ് സംസ്ഥാന പാതയുടെ ഒരു ഭാഗം ടാറിംഗ് വെട്ടിപൊളിച്ചത്.

## Article Content

**നാദാപുരം:** സംസ്ഥാന പാത വെട്ടിപൊളിച്ച് പൊടിപാറ്റി ദുരിതത്തിലായ വ്യാപാരികളുടെ കണ്ണീരൊപ്പാൻ ആരുണ്ട് എന്ന മുദ്രാവാഖ്യവുമായി കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം. ജലവിതരണ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനാണ് സംസ്ഥാന പാതയുടെ ഒരു ഭാഗം ടാറിംഗ് വെട്ടിപൊളിച്ചത്.

പൈപ്പ് സ്ഥാപിച്ച് ആഴ്ച്ചകൾ കഴിഞ്ഞിട്ടും റീടാറിംഗ് നടത്തിയിട്ടില്ല. മണ്ണ് പുറത്തായി മഴപെയ്തതോടെ ചെളി നിറഞ്ഞു. മഴ മാറിയതോടെ ചെളി നിറഞ്ഞു. യാത്രക്കാരും വ്യാപാരികളും ദുരിതത്തിലുമായി. റോഡ് റീ ടാറിംഗ് നടത്താൻ പൊതുമരാമത്ത് അധികൃതർ തയ്യാറാകണമെന്ന് വ്യാപരികൾ ആവശ്യപ്പെട്ടു. 

ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു .തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി. കെ കെ അബൂബക്കർ ഹാജി, ദിനേശൻ കെ കെ സ്വാഗതം പറഞ്ഞു , ഇ കെ പ്രഭാകരൻ , പി കെ മൊയ്‌തൂട്ടി ,ഷംസുദ്ധീൻ, എം ടി കുഞ്ഞിരാമൻ , അബ്ബാസ് കണേക്കൽ , വിജേഷ് (യൂത്ത് വിങ് സ്റ്റേറ്റ് കൗൺസിലർ ), നജീബ് (യൂത്ത് വിങ് സെക്രെട്ടറി ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112761/who-is-there-to-cry-traders-protest-in-kalachi)