---
title: "ബിനുദിനം; തെരുവംപറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു"
english_title: "Binuday; An organizing committee was formed on the street"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112783/binuday-an-organizing-committee-was-formed-on-the-street"
published_at: "2023-05-05T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645519e8aebd4_binu_day_.jpg"
keywords: []
---

# ബിനുദിനം; തെരുവംപറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം:** കല്ലാച്ചി ടൗണിൽ മതതീവ്രവാദികൾ വെട്ടി കൊലപ്പെടുത്തിയ ഈന്തുള്ളതിൽ ബിനുവിൻ്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി ദിനം സിപിഐ എം സമുചിതമായി ആചരിക്കുന്നു. വാർഷിക ദിനാചരണം വിജയിപ്പിക്കുന്നതിതിന് സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം:** കല്ലാച്ചി ടൗണിൽ മതതീവ്രവാദികൾ വെട്ടി കൊലപ്പെടുത്തിയ ഈന്തുള്ളതിൽ ബിനുവിൻ്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി ദിനം സിപിഐ എം സമുചിതമായി ആചരിക്കുന്നു. വാർഷിക ദിനാചരണം വിജയിപ്പിക്കുന്നതിതിന് സ്വാഗതസംഘം രൂപീകരിച്ചു.

തെരുവംപറമ്പിൽ നടന്ന യോഗം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. എച്ച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ. മോഹൻ ദാസ് ,കെ .ശ്യാമള ടീച്ചർ എന്നിവർ സംസാരിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112783/binuday-an-organizing-committee-was-formed-on-the-street)