---
title: "തുരുത്തി കിരാതമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ആഘോഷം തുടങ്ങി"
english_title: "Dedication day celebration started at Thurutthi Kirathamurthy temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112789/dedication-day-celebration-started-at-thurutthi-kirathamurthy-temple"
published_at: "2023-05-05T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551c4060b1c_thuruthi_.jpg"
keywords: []
---

# തുരുത്തി കിരാതമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ആഘോഷം തുടങ്ങി

> **Lead Summary:** **എടച്ചേരി **: എടച്ചേരി തുരുത്തി കോട്ടയിൽ കിരാതമൂർത്തി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് തുടക്കമായി. മെയ്‌ 5,6,7തിയ്യതികളിലാണ് ഉത്സവാഘോഷം. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന കലവറ നിറക്കൽ ഘോഷ ഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

**എടച്ചേരി **: എടച്ചേരി തുരുത്തി കോട്ടയിൽ കിരാതമൂർത്തി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് തുടക്കമായി. മെയ്‌ 5,6,7തിയ്യതികളിലാണ് ഉത്സവാഘോഷം. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന കലവറ നിറക്കൽ ഘോഷ ഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.

ശനിയാഴ്ച കാലത്ത് 6 മണി മുതൽ അഭിഷേകം, മലർ നിവേദ്യം, 8 മണി ഉഷ പൂജ, 12 മണിക്ക് ഉച്ചപൂജയും വൈകുന്നേരം 6 മണിക്ക് ദീപാരാധനയും തുടർന്ന് ഭഗവതി സേവ, സർപ്പബലി അത്താഴ പൂജയും രാത്രി 8 മണിക്ക് നാട്ടരങ്ങ് കലാപരിപാടികളും നടക്കും.

ഞായറാഴ്ച രാവിലെ 7 മണി മഹാഗണപതി ഹോമം 8 ന് ഉഷ പൂജ, 12 മണിക്ക് ഉച്ചപൂജ 12.30 ന് പ്രസാദ ഊട്ട് അന്നദാനവും നടക്കും. വൈകുന്നേരം 5 മണിക്ക് നിറമാല, 6 മണി ദീപാരാധന, കടമേരി ഉണ്ണികൃഷ്ണമാരാരുടെ തായമ്പക, രാത്രി 8 മണിക്ക് അത്താഴപൂജയോടെ പ്രതിഷ്ഠാദിന ഉത്സവത്തിന് സമാപനം കുറിക്കും. 8.30 ന് മെഗാ ഷോയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112789/dedication-day-celebration-started-at-thurutthi-kirathamurthy-temple)