---
title: "ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ ടെക്‌ മേറ്റുമാരുടെ യോഗം ആരംഭിച്ചു"
english_title: "Digital Education Campaign Tech Mates meeting started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112799/digital-education-campaign-tech-mates-meeting-started"
published_at: "2023-05-05T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551ef947858_campaign.jpg"
keywords: []
---

# ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ ടെക്‌ മേറ്റുമാരുടെ യോഗം ആരംഭിച്ചു

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള ടെക്‌ മേറ്റുമാരുടെ യോഗം ആരംഭിച്ചു. കിലയുടെയും ഐ കെ എം ന്റെയും സഹായത്തോടെ ഗ്രാമ പഞ്ചായത്ത്‌ പരിശീലനം നൽകിയ ടെക്‌ മേറ്റു മാരാണ് വാർഡുകളിൽ ഹൗസ്‌ കാമ്പയിന് നേതൃത്വം നൽകുന്നത്‌.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള ടെക്‌ മേറ്റുമാരുടെ യോഗം ആരംഭിച്ചു. കിലയുടെയും ഐ കെ എം ന്റെയും സഹായത്തോടെ ഗ്രാമ പഞ്ചായത്ത്‌ പരിശീലനം നൽകിയ ടെക്‌ മേറ്റു മാരാണ് വാർഡുകളിൽ ഹൗസ്‌ കാമ്പയിന് നേതൃത്വം നൽകുന്നത്‌.

ചേലക്കാട്‌ ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിൽ പഞ്ചായത്ത്‌ തല ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, കോ ഓഡിനേറ്റർ സഹദ് കുട്ടന്കണ്ടി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112799/digital-education-campaign-tech-mates-meeting-started)