---
title: "ലോഗോ പ്രകാശനം; എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന 'MIMOSA' രൂപീകരിച്ചു"
english_title: "Logo release; MIM Higher Secondary School Alumni Association 'MIMOSA' has been formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112953/logo-release-mim-higher-secondary-school-alumni-association-mimosa-has-been-formed"
published_at: "2023-05-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645626bfe6644_loggo.jpg"
keywords: []
---

# ലോഗോ പ്രകാശനം; എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന 'MIMOSA' രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂള്‍ പൂർവ്വവിദ്യാർഥി കൂട്ടായ്മ MIMOSA രൂപീകരിച്ചു. മെയ് ഒന്നിന് സ്കൂളിൽ വെച്ച് നടന്ന ലോങ് ബെൽ പൂർവ്വ വിദ്യാർഥി സംഗമത്തിൽ വെച്ചാണ് പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

## Article Content

**നാദാപുരം: **പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂള്‍ പൂർവ്വവിദ്യാർഥി കൂട്ടായ്മ MIMOSA രൂപീകരിച്ചു. മെയ് ഒന്നിന് സ്കൂളിൽ വെച്ച് നടന്ന ലോങ് ബെൽ പൂർവ്വ വിദ്യാർഥി സംഗമത്തിൽ വെച്ചാണ് പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

MIMOSA ലോഗോ ചടങ്ങിൽ വടകര എംപി കെ. മുരളീധരൻ പ്രകാശനം ചെയ്തു. 1995 മുതൽ 2021 വരെയുള്ള ബാച്ച് കളുടെ പ്രധിനിധികളെയും, വിവിധ രാഷ്ട്രങ്ങളിലെയും സംസ്ഥാനങ്ങളിലെയും അലുംനി കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

ഭാരവാഹികൾ: ചെയർമാൻ : ഡോ. മൻസൂർ പി.എം .കൺവീനർ ഷംസീർ കേളോത്ത്,ട്രഷറര്‍ ഫിര്‍ദൗസ് നാളൂർ ,വൈ. ചെയർപേഴ്സൺസ്,മഹമൂദ് മാസ്റ്റർ കടോളി സബിന ടീച്ചർ ഡോ. മുമിന ജന്നത്ത് സുമയ്യത്ത് ടീച്ചർ അന്തു ചാത്തോത്ത് ജോയിന്‍റ് കണ്‍വീനര്‍മാര്‍ അഡ്വ. ഇകെ മുഹമ്മദ് അലി രാഹുല്‍ എം.കെ ഇസ്ഹാഖ് വാണിമേല്‍ റാഷിദ് കെ.ടി.കെ വിസ്മയ വത്സൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112953/logo-release-mim-higher-secondary-school-alumni-association-mimosa-has-been-formed)