---
title: "അപേക്ഷ ക്ഷണിച്ചു ;ഭൂമി നൽകിയവരുടെ ആശ്രിതർക്ക് അങ്കണവാടി ജീവനക്കാരിയായി നിയമനം"
english_title: "Applications are invited for the appointment of Anganwadi workers for the dependents of those who have given land"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113002/applications-are-invited-for-the-appointment-of-anganwadi-workers-for-the-dependents-of-those-who-have-given-land"
published_at: "2023-05-06T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64566d57922c3_apply_now.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു ;ഭൂമി നൽകിയവരുടെ ആശ്രിതർക്ക് അങ്കണവാടി ജീവനക്കാരിയായി നിയമനം

> **Lead Summary:** **നാദാപുരം:** ഭൂമി സൗജന്യമായി നൽകിയവരുടെ ആശ്രിതർക്ക് അങ്കണവാടി ജീവനക്കാരിയായി നിയമനം . തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൂണേരി, നാദാപുരം, വളയം, വാണിമേൽ, ചെക്യാട്, എടച്ചേരി, പുറമേരി പഞ്ചായത്തുകളിൽ നിന്നും അങ്കണവാടി കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയവരുടെ ആശ്രിതരിൽ നിന്നും അങ്കണവാടി ജീവനക്കാരിയായി നിയമനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം:** ഭൂമി സൗജന്യമായി നൽകിയവരുടെ ആശ്രിതർക്ക് അങ്കണവാടി ജീവനക്കാരിയായി നിയമനം . തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൂണേരി, നാദാപുരം, വളയം, വാണിമേൽ, ചെക്യാട്, എടച്ചേരി, പുറമേരി പഞ്ചായത്തുകളിൽ നിന്നും അങ്കണവാടി കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയവരുടെ ആശ്രിതരിൽ നിന്നും അങ്കണവാടി ജീവനക്കാരിയായി നിയമനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, അങ്കണവാടി കെട്ടിട നിർമാണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയതിന്റെ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ,സ്ഥലം വിട്ടുനൽകിയ വ്യക്തിയുമായുള്ള ബന്ധുത്വം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 25 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിൽ അപേക്ഷ നൽകേണ്ടതാണെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113002/applications-are-invited-for-the-appointment-of-anganwadi-workers-for-the-dependents-of-those-who-have-given-land)