---
title: "അഴിമതി ക്യാമറ; നാദാപുരത്ത് എ ഐ ക്യാമറക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം"
english_title: "corruption camera; Youth League protests in front of AI camera in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113008/corruption-camera-youth-league-protests-in-front-of-ai-camera-in-nadapuram"
published_at: "2023-05-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456711b1af9b_camera_pic.jpg"
keywords: []
---

# അഴിമതി ക്യാമറ; നാദാപുരത്ത് എ ഐ ക്യാമറക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: **ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരത്ത് സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ പ്രതിഷേധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ എന്നതിന് പകരം ആർട്ടിഫിഷൽ ഇൻകം ക്യാമറ എന്ന ബോർഡ് ക്യാമറക്ക് മുകളിൽ സ്ഥാപിച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ കെ നവാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരത്ത് സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ പ്രതിഷേധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ എന്നതിന് പകരം ആർട്ടിഫിഷൽ ഇൻകം ക്യാമറ എന്ന ബോർഡ് ക്യാമറക്ക് മുകളിൽ സ്ഥാപിച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ കെ നവാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

85 കോടി ചെലവഴിച്ച് പൂർത്തീകരിക്കേണ്ട പദ്ധതി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന്റെ കമ്പനിയായ പ്രസാഡിയോക്ക് നൽകി 238കോടി ചെലവഴിച്ചതിലൂടെ മുഖ്യമന്ത്രിയും അഴിമതിക്ക് കൂട്ടുനിന്നെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ കക്ഷികൾ നിരന്തരം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കേരളത്തിന് അപമാനമാണെന്നും, ഇത് ചോദ്യം ചെയ്യാൻ സിപിഎമ്മിൽ ഒരു ആൺകുട്ടിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎം ഹംസ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ഹാരിസ് കൊത്തിക്കുടി,എ എഫ് റിയാസ്, അൻസാർ ഓറിയോൺ,സി ഫാസിൽ, ഒ മുനീർ, ഇ വി അറഫാത്ത് പ്രസംഗിച്ചു. നൗഷാദ് രയരോത്ത്, നംഷീദ് കുനിയിൽ, സിപി അജ്മൽ, ജാഫർ ഇരുന്നലാട്, സലീം വേവം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113008/corruption-camera-youth-league-protests-in-front-of-ai-camera-in-nadapuram)