---
title: "നാടിൻ്റെ ജാഗ്രത; ചാലപ്പുറത്ത് നാട്ടുകാരുടെ ഇടപെടൽ ഒഴിവായത് വലിയൊരു അഴിമതി"
english_title: "Country alertness; In Chalappuram, the intervention of the locals was avoided, which was a big scandal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113027/country-alertness-in-chalappuram-the-intervention-of-the-locals-was-avoided-which-was-a-big-scandal"
published_at: "2023-05-06T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645680a0dc36a_road_pic.jpg"
keywords: []
---

# നാടിൻ്റെ ജാഗ്രത; ചാലപ്പുറത്ത് നാട്ടുകാരുടെ ഇടപെടൽ ഒഴിവായത് വലിയൊരു അഴിമതി

> **Lead Summary:** **നാദാപുരം**: ചാലപ്പുറം കോടഞ്ചേരി റോഡിന്റെ പുനർ നിർമ്മാണ പ്രവൃത്തിയിൽ സംശയം തോന്നിയ നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അഴിമതി. പഴയ ഥാർ മുഴുവനായും നീക്കം ചെയ്യാതെ മുകൾ ഭാഗം മാത്രം നീക്കി അതിനു മുകളിൽ റീ ഥാർ ചെയ്യാനുള്ള കരാറുകാരന്റെ ശ്രമം അവസാനിപ്പിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൃത്യ സമയത്തെ ഇടപെടൽ ഫലം കണ്ടു.

## Article Content

**നാദാപുരം**: ചാലപ്പുറം കോടഞ്ചേരി റോഡിന്റെ പുനർ നിർമ്മാണ പ്രവൃത്തിയിൽ സംശയം തോന്നിയ നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അഴിമതി. പഴയ ഥാർ മുഴുവനായും നീക്കം ചെയ്യാതെ മുകൾ ഭാഗം മാത്രം നീക്കി അതിനു മുകളിൽ റീ ഥാർ ചെയ്യാനുള്ള കരാറുകാരന്റെ ശ്രമം അവസാനിപ്പിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൃത്യ സമയത്തെ ഇടപെടൽ ഫലം കണ്ടു.

റോഡ് പണിയിൽ സംശയം തോന്നിയ നാട്ടുകാർ വാർഡ്‌ മെമ്പർമാരെയും നേതാക്കളെയും വിളിച്ച് കൂട്ടുകയായിരുന്നു. സ്ഥലത്തെത്തിയ മെമ്പർമാർ നാട്ടുകാരുടെ സാന്നിധ്യത്തിയോ പിഡബ്യൂഡി എഞ്ചിനീയറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. പഴയ ഥാർ മുഴുവൻ നീക്കം ചെയ്ത് ശരിയായ രീതിയിൽ തന്നെ വർക്ക് നടത്തും എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു.

ഇടപ്പെട്ടതിനു ശേഷം പിന്നീട് നടന്ന പ്രവൃത്തികൾ ശരിയായ രീതിയിൽ തന്നെയാണെന്ന് വാർഡ്‌ മെമ്പർ പരിശോധിക്കുകയും ചെയ്തു. നാട്ടുകാരുടെ വലിയ ജാഗ്രതയുടെ ഭാഗമായി വലിയ ഒരു അഴിമതിയിക്കാണ് തടയിടാൻ കഴിഞ്ഞത്. വിഷയത്തിൽ ഇടപെട്ട തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റജുല എൻ പിക്കും സുധാ സത്യനും നാട്ടുകാർ അഭിവാദ്യമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113027/country-alertness-in-chalappuram-the-intervention-of-the-locals-was-avoided-which-was-a-big-scandal)