---
title: "ചാലപ്പുറം കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ"
english_title: "Chalappuram Katthananad Kalari Sangam anniversary celebration tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113047/chalappuram-katthananad-kalari-sangam-anniversary-celebration-tomorrow"
published_at: "2023-05-06T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456953b6a348_kalari.jpg"
keywords: []
---

# ചാലപ്പുറം കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

> **Lead Summary:** **നാദാപുരം: **പ്രതിരോധത്തിൻ്റെ കച്ചമുറുക്കി നൂറ് ഉണ്ണിയാർച്ചമാർ പരിശീലനം പൂർത്തിയായി. കടത്തനാട് കളരി സംഘത്തിന്റെ പതിനെട്ടാം വാർഷികാഘോഷം നാളെ . തൂണേരി പഞ്ചായത്തിലെ ചാലപ്രം കേന്ദ്രമായി പ്രേമൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി സംഘം പ്രവർത്തിച്ചു വരുന്നത്. വൈകീട്ട് അഞ്ചു മണിക്ക് നാദാപുരം ഗവ. യു പി സ്‌കൂൾ പരിസരത്ത് വെച്ച് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.

## Article Content

**നാദാപുരം: **പ്രതിരോധത്തിൻ്റെ കച്ചമുറുക്കി നൂറ് ഉണ്ണിയാർച്ചമാർ പരിശീലനം പൂർത്തിയായി. കടത്തനാട് കളരി സംഘത്തിന്റെ പതിനെട്ടാം വാർഷികാഘോഷം നാളെ . തൂണേരി പഞ്ചായത്തിലെ ചാലപ്രം കേന്ദ്രമായി പ്രേമൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി സംഘം പ്രവർത്തിച്ചു വരുന്നത്. വൈകീട്ട് അഞ്ചു മണിക്ക് നാദാപുരം ഗവ. യു പി സ്‌കൂൾ പരിസരത്ത് വെച്ച് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.

ഏഴു മണിക്ക് ആവോലം മഹാ വിഷ്ണു ക്ഷേത്ര പരിസരത്ത് നടക്കുന്ന ആഘോഷ പരിപാടികൾ കേരള ഫോക്‌ലോർ ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ ഉദ്‌ഘാടനം ചെയ്യും. സിനിമാ താരം അഞ്ജു അരവിന്ദ് മുഖ്യ അതിഥിയാകും . പ്രശസ്ത കളരി ഗുരിക്കൾമാരായ വളപ്പിൽ കരുണൻ ഗുരുക്കൾ, മുകുന്ദൻ ഗുരുക്കൾ എന്നിവരെ ആദരിക്കും. ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, ജന പ്രതിനിധി കളായ ടി ജിമേഷ്, സുധാ സത്യൻ, കെ മധു മോഹനൻ, പി കെ ശ്രീനാഥ്, കെ.ഹേമചന്ദ്രൻ എം പി നന്ദകുമാർ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന വനിതാ - ശിശുക്ഷേമ സമിതിയുടെ ധീരപദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ നൂറ് പെൺകുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113047/chalappuram-katthananad-kalari-sangam-anniversary-celebration-tomorrow)