---
title: "നാട്ടിണം 2023 ; കൈരളി കലാവേദി & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏകദിന നാടൻപാട്ട് ശില്പശാല 12 ന്"
english_title: "Country 2023; One day folk song workshop organized by Kairali Kalavedi & Granthalaya on 12"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113051/country-2023-one-day-folk-song-workshop-organized-by-kairali-kalavedi-granthalaya-on-12"
published_at: "2023-05-06T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64574b3fb60b6_thudi.jpg"
keywords: []
---

# നാട്ടിണം 2023 ; കൈരളി കലാവേദി & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏകദിന നാടൻപാട്ട് ശില്പശാല 12 ന്

> **Lead Summary:** **നാദാപുരം:** ചാലപ്പുറം കൈരളി കലാവേദി & ഗ്രന്ഥാലയം ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാട്ടിണം 2023 ഏകദിന നാടൻപാട്ട് ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 12 വെള്ളിയാഴ്ച പത്ത് മണി മുതൽ നാല് മണി വരെ ഉള്ള പരിപാടി കവിയും ഗാന രചയിതാവുമായ സുബാഷ് എം കുഞ്ഞുഞ്ഞ് ഉദ്ഘാടനം നിർവഹിക്കും.

## Article Content

**നാദാപുരം:** ചാലപ്പുറം കൈരളി കലാവേദി & ഗ്രന്ഥാലയം ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാട്ടിണം 2023 ഏകദിന നാടൻപാട്ട് ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 12 വെള്ളിയാഴ്ച പത്ത് മണി മുതൽ നാല് മണി വരെ ഉള്ള പരിപാടി കവിയും ഗാന രചയിതാവുമായ സുബാഷ് എം കുഞ്ഞുഞ്ഞ് ഉദ്ഘാടനം നിർവഹിക്കും.

ശില്പശാലയ്ക്ക് വയനാട് വയലേല നാടൻ കലാ ഗവേഷണ കേന്ദ്രം തൃശില്ലേരി നേതൃത്വം വഹിക്കും . എന്താണ് നാടൻ പാടുകൾ എന്ന വിഷയത്തിൽ വയനാട് വയലേല സെക്രട്ടറിയും ഫോക് ലോറിസ്റ് കേരള സമാജം പുരസ്‌കാര ജേതാവുമായ രാജേഷ് വയലേലയും, അറിയാം ഗോത്രങ്ങളെ എന്ന വിഷയത്തിൽ ഗന്ധിക ഉപാസകനും നാടൻ പാട്ട് കലാകാരനുംഫോക്‌ലോർ ഫെലോഷിപ്പ് ജേതാവുമായ മധു തൃശ്ശിലേരിയും

പാട്ടും പറച്ചിലുമായി എന്ന വിഷയത്തിൽ വയലേലകോർഡിനേറ്ററും നാടൻ പാട്ട് കലാകാരനും നാടൻ പാട്ട് ഗവേഷകനുമായ വിജേഷ് വയലേലയും നേതൃത്വം വഹിക്കും . പരിപാടിയിൽ വാർഡ് മെമ്പറും തൂണേരി ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സുധ സത്യൻ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113051/country-2023-one-day-folk-song-workshop-organized-by-kairali-kalavedi-granthalaya-on-12)