---
title: "ശുചിത്വം പാലിക്കുന്നില്ല; വാണിമേലിൽ ചിക്കൻസ്റ്റാളിന് 3000 രൂപ പിഴയിട്ടു"
english_title: "Lack of hygiene; A fine of Rs 3000 was imposed on the chicken stall"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113091/lack-of-hygiene-a-fine-of-rs-3000-was-imposed-on-the-chicken-stall"
published_at: "2023-05-07T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572f0ac2a73_chicken.jpg"
keywords: []
---

# ശുചിത്വം പാലിക്കുന്നില്ല; വാണിമേലിൽ ചിക്കൻസ്റ്റാളിന് 3000 രൂപ പിഴയിട്ടു

> **Lead Summary:** **വാണിമേൽ: **ശുചിത്വംപാലിക്കാതെ പ്രവർത്തിച്ച വയൽപീടികയിലെ ബിസ്മില്ല ചിക്കൻസ്റ്റാളിന് 3000 രൂപ പിഴയിട്ടു. മാലിന്യം ശുചിത്വംപാലിക്കാതെ സംഭരിച്ചതായി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീജിത്ത്, പി. വിജയരാഘവൻ, ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ ഷിജു പീറ്റർ, എൻ.എം. അതുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

## Article Content

**വാണിമേൽ: **ശുചിത്വംപാലിക്കാതെ പ്രവർത്തിച്ച വയൽപീടികയിലെ ബിസ്മില്ല ചിക്കൻസ്റ്റാളിന് 3000 രൂപ പിഴയിട്ടു. മാലിന്യം ശുചിത്വംപാലിക്കാതെ സംഭരിച്ചതായി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീജിത്ത്, പി. വിജയരാഘവൻ, ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ ഷിജു പീറ്റർ, എൻ.എം. അതുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വാടക ക്വാർട്ടേഴ്‌സിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും മാലിന്യങ്ങൾ സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.സി. സജീവൻ അറിയിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള കർമപദ്ധതികൾ തുടങ്ങി.

ഇതിന്റെഭാഗമായി നടത്തിയ കൺവെൻഷൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി ചെയർമാൻ എ. ചന്ദ്രബാബു അധ്യക്ഷനായി. 10-നകം വാർഡ്തല കൺവെൻഷനുകൾ വിളിച്ചുചേർക്കും. പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥലങ്ങളും ശുചീകരിക്കും. ഹരിതകർമസേന മുഖേന എല്ലാവീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യങ്ങളുടെ വാതിൽപ്പടിയിൽ ശേഖരം 25-നകം ഉറപ്പുവരുത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113091/lack-of-hygiene-a-fine-of-rs-3000-was-imposed-on-the-chicken-stall)