---
title: "വാർഷികവും യാത്രയയപ്പും ; ഗവ.എം.എൽ.പി സ്കൂൾ തൂണേരി വാർഷികവും യാത്രയയപ്പ് പരിപാടിയും നടത്തി."
english_title: "Anniversaries and Dispatches; Govt.MLP School Thuneri conducted annual and farewell program."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113145/anniversaries-and-dispatches-govtmlp-school-thuneri-conducted-annual-and-farewell-program"
published_at: "2023-05-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645756b7d4000_yathrayayapp.jpg"
keywords: []
---

# വാർഷികവും യാത്രയയപ്പും ; ഗവ.എം.എൽ.പി സ്കൂൾ തൂണേരി വാർഷികവും യാത്രയയപ്പ് പരിപാടിയും നടത്തി.

> **Lead Summary:** **മുടവന്തേരി:** ഗവ.എം.എൽ.പി സ്കൂൾ തൂണേരിയുടെ 162 ാമത് വാർഷികവും പ്രധാനാധ്യാപിക എം.കെ ആരു ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. 1862 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. പരിപാടിയുടെ ഉദ്ഘാടനം ഇ.കെവിജയൻ എം.എൽ.എ. നിർവ്വഹിച്ചു. പരിപാടിയിൽ വളപ്പിൽ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മുടവന്തേരി:** ഗവ.എം.എൽ.പി സ്കൂൾ തൂണേരിയുടെ 162 ാമത് വാർഷികവും പ്രധാനാധ്യാപിക എം.കെ ആരു ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. 1862 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. പരിപാടിയുടെ ഉദ്ഘാടനം ഇ.കെവിജയൻ എം.എൽ.എ. നിർവ്വഹിച്ചു. പരിപാടിയിൽ വളപ്പിൽ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.

പി.അഞ്ജന റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്മയിൽ പനാട, കെ.ചന്ദ്രിക, കെ.പി.കുഞ്ഞമ്മദ് ഹാജി, ഒ.എം ബഷീർ, ഒ.എം മുസ്തഫ, ടി.കെ.ഷൈനി, സി.രമ്യ,പി.സിന്ധു, ബിന്ദു, കെ.പി.ഹംസ എന്നിവർ സംസാരിച്ചു. കൂടാതെ പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാവിരുന്നും ഗാന വിരുന്നും നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113145/anniversaries-and-dispatches-govtmlp-school-thuneri-conducted-annual-and-farewell-program)