---
title: "നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്തിന് തുടക്കമായി"
english_title: "E-Health started at Naripatta Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113212/e-health-started-at-naripatta-family-health-centre"
published_at: "2023-05-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457ab7f71ca9_e_k_vijayan_pic.jpg"
keywords: []
---

# നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം:** നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ- ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. ഇ.കെ വിജയൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:** നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ- ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. ഇ.കെ വിജയൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആശുപത്രിക്ക് സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡ് ലഭിച്ചതിന് ജീവനക്കാർക്കുള്ള അനുമോദനവും വീടും പരിസരവും നല്ല രീതിയിൽ മാലിന്യ മുക്തമായി പരിപാലിച്ച വീട്ടമ്മമാർക്കുള്ള അനുമോദനവും എം.എൽ.എ നിർവഹിച്ചു.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, സ്ഥിരം സമിതി ചെയർമാൻമാരായ വി.നാണു, ഷാജു ടോം, ടി.കെ.ഷീജ, വാർഡ് മെമ്പർമാരായ മിനി, അൽഫോൻസ, ടി.ശശി,

അജിത, അനുരാജ്, ലീബിയ, സക്കീന ഹൈദർ, സുധീർ ടി, അബ്ദുൾ അസീസ്, കുഞ്ഞബദുള്ള, ലേഖ, ഡോ. നവീൻ, ഡോ.പ്രദീപ്, ഡോ.ഗ്രീഷ്മപ്രിയ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113212/e-health-started-at-naripatta-family-health-centre)