---
title: "എൽ.ജെ.ഡി നാദാപുരം മണ്ഡലം; വീരേന്ദ്രകുമാർ അനുസ്മരണ റാലിയിൽ 1000 പേരെ പങ്കെടുപ്പിക്കും"
english_title: "LJD Nadapuram Constituency; 1000 people will participate in the Virendra Kumar memorial rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113410/ljd-nadapuram-constituency-1000-people-will-participate-in-the-virendra-kumar-memorial-rally"
published_at: "2023-05-08T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458f365470fc_L_G_D_PIC.jpg"
keywords: []
---

# എൽ.ജെ.ഡി നാദാപുരം മണ്ഡലം; വീരേന്ദ്രകുമാർ അനുസ്മരണ റാലിയിൽ 1000 പേരെ പങ്കെടുപ്പിക്കും

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ സംസ്ഥാന പ്രസിഡൻറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മെയ് 28 ന് കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന അനുസ്മരണ റാലിയിൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ എൽ.ജെ.ഡി നാദാപുരം മണ്ഡലം സംഘാടക സമിതി യോഗം തീരുമാനിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ സംസ്ഥാന പ്രസിഡൻറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മെയ് 28 ന് കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന അനുസ്മരണ റാലിയിൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ എൽ.ജെ.ഡി നാദാപുരം മണ്ഡലം സംഘാടക സമിതി യോഗം തീരുമാനിച്ചു.

എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു അധ്യക്ഷത വഹിച്ചു. എം.പി വിജയൻ, ഇ.കെ കുഞ്ഞിക്കണ്ണൻ, വത്സരാജ് മണലാട്ട്, കെ രജീഷ്, ഗംഗാധരൻ പാച്ചാക്കര കെ.സി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം സംഘാടക സമിതി ഭാരവാഹികളായി എം.പി വിജയൻ ചെയർമാൻ വത്സരാജ് മണലാട്ട് ജനറൽ കൺവീനർ, ടി.രാമകൃഷ്ണൻ വൈസ്. ചെയർമാൻ, കെ.രജീഷ് ജോ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.മെയ് 15 ന് ദേവർ കോവിൽ വച്ച് നടക്കുന്ന എൽ.ഡി.എഫ് റാലി വിജയിപ്പിക്കാൻ തീരുമാനിച്ചു. പടം :എൽ.ജെ.ഡി നാദാപുരം മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113410/ljd-nadapuram-constituency-1000-people-will-participate-in-the-virendra-kumar-memorial-rally)