---
title: "കളരിയെ നെഞ്ചേറ്റി ചാലപ്പുറം; കടത്തനാട് കളരി സംഘം വാർഷികാഘോഷം ഉത്സവമായി"
english_title: "Chalappuram cherishes Kalari; Kathtanad Kalari Sangam's annual celebration became a festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113507/chalappuram-cherishes-kalari-kathtanad-kalari-sangams-annual-celebration-became-a-festival"
published_at: "2023-05-09T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459ccd92cb61_kalari_.jpg"
keywords: []
---

# കളരിയെ നെഞ്ചേറ്റി ചാലപ്പുറം; കടത്തനാട് കളരി സംഘം വാർഷികാഘോഷം ഉത്സവമായി

> **Lead Summary:** **നാദാപുരം: **കളരിയെ നെഞ്ചേറ്റി ഒരു നാട് . ചാലപ്പുറത്ത് കടത്തനാട് കളരി സംഘം വാർഷികാഘോഷം ഉത്സവമായി . ചാലപ്പുറം കടത്തനാട് കളരിസം ഘത്തിന്റെ 18-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ സാംസ്കാ മിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ പി വനജ അധ്യക്ഷയായി.

## Article Content

**നാദാപുരം: **കളരിയെ നെഞ്ചേറ്റി ഒരു നാട് . ചാലപ്പുറത്ത് കടത്തനാട് കളരി സംഘം വാർഷികാഘോഷം ഉത്സവമായി . ചാലപ്പുറം കടത്തനാട് കളരിസം ഘത്തിന്റെ 18-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ സാംസ്കാ മിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ പി വനജ അധ്യക്ഷയായി.

ക്ഷേത്രം തന്ത്രി ഡോ. പ്രസാ ദ് നമ്പൂതിരിയും ക്ഷേത്രം മേൽ ശാന്തി നിർമജെ രാധാകൃഷ്ണഭട്ടും ചേർന്ന് കളരിദീപം തെളിയിച്ചു. സിനിമാതാരം അഞ്ജു അരവിന്ദ് മു ഖ്യാതിഥിയായി കടത്തനാട് കളരി സംഘം ചാലപ്രം ഡയറക്ടർ പ്രേമൻ ഗുരുക്കൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എസ്.കൃഷ്ണകുമാർ, ടിജിമേഷ്, സാധാ സത്യൻ, പി കെ ശ്രീനാഥ്, എം പി നന്ദകുമാർ, കെ ഹേമ ചന്ദ്രൻ , കെ.വി രാജൻ നിഷാന്ത് മിഥുല എന്നിവർ സംസാരിച്ചു.

അനു പാട്യംസ് സ്വാഗതവും കെ.കെ ബിന്ദു നന്ദിയും പറഞ്ഞു.നാദാപുരം ഗവ.യു. പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ആവോലത്ത് കേളോത്ത് കോവിലകം ക്ഷേത്ര പരിസരത്ത് സമാപിച്ചു. കളരി അഭ്യാസ പ്രദർശനവും ഉളിക്കൽ നാട്ടുപൊലിമ അവതരിപ്പിച്ച പാട്ടരങ്ങും അരങ്ങേറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113507/chalappuram-cherishes-kalari-kathtanad-kalari-sangams-annual-celebration-became-a-festival)