---
title: "പെൺകുട്ടികൾക്ക് ഭീക്ഷണി, എം ഇ ടി കോളേജിൽ റാഗിംഗ്; വിദ്യാർത്ഥിയുടെ കർണ പടം പൊട്ടി"
english_title: "Bullying for girls, ragging at MET College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11357/bullying-for-girls-ragging-at-met-college"
published_at: "2021-11-18T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195a26613754_ragging.jpg"
keywords: []
---

# പെൺകുട്ടികൾക്ക് ഭീക്ഷണി, എം ഇ ടി കോളേജിൽ റാഗിംഗ്; വിദ്യാർത്ഥിയുടെ കർണ പടം പൊട്ടി

> **Lead Summary:** **നാദാപുരം: **കല്ലാച്ചി എം എ ടി കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയനാക്കിയതായി പരാതി. വിദ്യാർഥിയുടെ കർണപടം പൊട്ടി. കോളേജ് പ്രിൻസിപ്പാലിന്റെ പരാതിയിൽ നാദാപുരം പോലീസ് നാലുപേർക്കെതിരെ കേസ് എടുത്തു.

## Article Content

**നാദാപുരം: **കല്ലാച്ചി എം എ ടി കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയനാക്കിയതായി പരാതി. വിദ്യാർഥിയുടെ കർണപടം പൊട്ടി. കോളേജ് പ്രിൻസിപ്പാലിന്റെ പരാതിയിൽ നാദാപുരം പോലീസ് നാലുപേർക്കെതിരെ കേസ് എടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് കോളേജ് ബാത്‌റൂമിൽ വെച്ച് സീനിയർ വിദ്യാർ്‌തഥികൾ ക്രൂരമായി മർദിച്ചത്. പിന്നീട് നാദാപുരം ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ വിദ്യാർഥി കോളേജിൽ പരാതി നൽകുകയായിരുന്നു.

പെൺ കുട്ടികളോട് കയർത്ത് സംസാരിച്ച വിദ്യാർത്ഥികൾ പിന്നീട് ക്ലാസിലെ പെൺ കുട്ടികളെ നിലയ്‌ക്ക് നിർത്തണം എന്ന് പറഞ്ഞു കൊണ്ടാണ് വിദ്യാർത്ഥിയെ മർദിച്ചത്. എം ഇ ടി കോളേജിൽ സമാനമായ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു വിദ്യാർഥിയുടെ കർണപടം മർദ്ദനത്തിൽ പൊട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11357/bullying-for-girls-ragging-at-met-college)