---
title: "പദ്ധതിക്കായി അഞ്ച് ലക്ഷം; നാദാപുരത്ത് കിഡ്നി രോഗികൾക്ക് സൗജന്യമരുന്ന് "
english_title: "Five lakhs for the project; Free medicine for kidney patients in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11358/five-lakhs-for-the-project-free-medicine-for-kidney-patients-in-nadapuram"
published_at: "2021-11-18T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195a578e2bef_muhammadhali.jpg"
keywords: []
---

# പദ്ധതിക്കായി അഞ്ച് ലക്ഷം; നാദാപുരത്ത് കിഡ്നി രോഗികൾക്ക് സൗജന്യമരുന്ന് 

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത് കിഡ്നി രോഗികൾക്ക് നൽകുന്ന സൗജന്യമരുന്നിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ്‌ വി.വി. മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കിഡ്നി രോഗികൾക്കും ഡയാലിസിസിന് ആവശ്യമായ മുഴുവൻ മരുന്നും ഗ്രാമപഞ്ചായത്ത്‌ സൗജന്യമായി നൽകും

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത് കിഡ്നി രോഗികൾക്ക് നൽകുന്ന സൗജന്യമരുന്നിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ്‌ വി.വി. മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കിഡ്നി രോഗികൾക്കും ഡയാലിസിസിന് ആവശ്യമായ മുഴുവൻ മരുന്നും ഗ്രാമപഞ്ചായത്ത്‌ സൗജന്യമായി നൽകും

ഇതിനായി അഞ്ച് ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ സി.കെ. നാസർ, എം.സി. സുബൈർ, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പാലിയേറ്റീവ് ജീവനക്കാരായ പത്മിനി, സി.ആർ. ഗഫൂർ, അമൃത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11358/five-lakhs-for-the-project-free-medicine-for-kidney-patients-in-nadapuram)