---
title: "ഗുണ്ടായിസം വേണ്ട; പ്രവർത്തകർക്ക് നേരെയുള്ള  അക്രമം അപലപനീയമെന്ന് എം എസ് എഫ്"
english_title: "No gangsterism; MSF condemns violence against activists"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11359/no-gangsterism-msf-condemns-violence-against-activists"
published_at: "2021-11-18T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195a7c167b2d_msf.jpg"
keywords: []
---

# ഗുണ്ടായിസം വേണ്ട; പ്രവർത്തകർക്ക് നേരെയുള്ള  അക്രമം അപലപനീയമെന്ന് എം എസ് എഫ്

> **Lead Summary:** **നാദാപുരം :** തൂണേരിയിൽ എം എസ് എഫ് പ്രവർത്തകർക്ക് നേരെയുള്ള അക്രമം അപലപനീയമാണെന്ന് എം എസ് എഫ് . പഞ്ചായത്തിലെ കുഞ്ഞിപ്പുരമുക്ക് ശാഖ എം എസ് എഫ് പ്രവർത്തകരായ മുഹമ്മദ്‌ കൈഫ്‌, അജ്മൽ, ജാബിർ ഫവാസ് അജ്‌ലബ് എന്നിവർക്കാണ് മർദ്ദനമേറ്റത് .

## Article Content

**നാദാപുരം :** തൂണേരിയിൽ എം എസ് എഫ് പ്രവർത്തകർക്ക് നേരെയുള്ള അക്രമം അപലപനീയമാണെന്ന് എം എസ് എഫ് . പഞ്ചായത്തിലെ കുഞ്ഞിപ്പുരമുക്ക് ശാഖ എം എസ് എഫ് പ്രവർത്തകരായ മുഹമ്മദ്‌ കൈഫ്‌, അജ്മൽ, ജാബിർ ഫവാസ് അജ്‌ലബ് എന്നിവർക്കാണ് മർദ്ദനമേറ്റത് .

ഡി വൈ എഫ് ഐ പ്രവർത്തകരായ പടിക്കൊത്ത് മുഹമ്മദലി , ആഷിഫ് , എന്നിവരുടെ നേതൃത്വത്തിൽ വരുന്ന അക്രമി സംഘമാണ് ഇരുമ്പ് വടി ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. അധികാരത്തിന്റെ മറവിൽ ഡി വൈ എഫ് ഐ നടത്തുന്ന ഗുണ്ടായിസം അംഗീകരിക്കാനാവില്ലെന്ന് എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11359/no-gangsterism-msf-condemns-violence-against-activists)