---
title: "കുടിവെള്ള ക്ഷാമം; വാണിമേലിൽ ജനപ്രതിനിധികളുടെ ധർണ്ണ"
english_title: "drinking water shortage; Dharna of people's representatives at Vanimela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113634/drinking-water-shortage-dharna-of-peoples-representatives-at-vanimela"
published_at: "2023-05-09T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a37d9854c4_dharnna_pic.jpg"
keywords: []
---

# കുടിവെള്ള ക്ഷാമം; വാണിമേലിൽ ജനപ്രതിനിധികളുടെ ധർണ്ണ

> **Lead Summary:** **വാണിമേൽ**: രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നിലാപാടിനെതിരെ എൽ ഡി എഫ് ജനപ്രതിനിധികൾ വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ പ്രകടനവും, പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണയും നടത്തി.

## Article Content

**വാണിമേൽ**: രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നിലാപാടിനെതിരെ എൽ ഡി എഫ് ജനപ്രതിനിധികൾ വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ പ്രകടനവും, പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണയും നടത്തി.

ധർണ്ണ സി പി ഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം എൻ.പി വാസു ഉദ്ഘാടനം ചെയ്തു. എ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സി . കെ.ശിവറാം സ്വാഗതം പറഞ്ഞു. എം.കെ ബാലൻ, ഇ.വി നാണു, കെ.പി.രാജീവൻ, കെ.വി. രാജൻ, എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ . എ.പി. ഷൈനി, പി. ശാരദ, കെ പി . മിനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113634/drinking-water-shortage-dharna-of-peoples-representatives-at-vanimela)