---
title: ""ഇത്തിരി നേരം " ബാല യോഗ ക്യാമ്പ് എടച്ചേരിയിൽ ആരംഭിച്ചു"
english_title: "After a while, the Bala Yoga Camp started at Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113642/after-a-while-the-bala-yoga-camp-started-at-edachery"
published_at: "2023-05-09T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a3c20772bf_yoga_pic.jpg"
keywords: []
---

# "ഇത്തിരി നേരം " ബാല യോഗ ക്യാമ്പ് എടച്ചേരിയിൽ ആരംഭിച്ചു

> **Lead Summary:** > **എടച്ചേരി : ** ഗവ.ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽ നെസ്സ് സെന്ററും എടച്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന "ഇത്തിരി നേരം" ബാല യോഗ 23 കുട്ടികൾക്കായുള്ള അവധിക്കാല യോഗ പരിശീലന ക്യാമ്പ് ഹോമിയോ ഡിസ്പൻസറിയിൽ ആരംഭിച്ചു.

## Article Content

> **എടച്ചേരി : ** ഗവ.ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽ നെസ്സ് സെന്ററും എടച്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന "ഇത്തിരി നേരം" ബാല യോഗ 23 കുട്ടികൾക്കായുള്ള അവധിക്കാല യോഗ പരിശീലന ക്യാമ്പ് ഹോമിയോ ഡിസ്പൻസറിയിൽ ആരംഭിച്ചു.

പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: അഞ്ജു വൽസൻ സ്വാഗതമാശംസിച്ചു ഡോ: സൂര്യ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ശ്രീജ പാലറമ്പത്ത്, എൻ.നിഷ,

വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, പി.ഷരീഫ, കെ.പി സലീന എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാർമസിസ്റ്റ് ജിജി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഡോ: സൂര്യ പ്രേംകുമാർ യോഗ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് മെയ്13 വരെ എടച്ചേരി ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113642/after-a-while-the-bala-yoga-camp-started-at-edachery)