---
title: "സഹകരണ മന്ത്രിയെത്തും; ചെക്യാട് സഹകരണ ബാങ്കിൻ്റെ കുറുവന്തേരി ശാഖ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് "
english_title: "Co-operation Minister to arrive; Chekkyad Co-operative Bank's Kuruvantheri branch inauguration today at 3 pm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11366/co-operation-minister-to-arrive-chekk-co-operative-banks-kuruvantheri-branch-inauguration-today-at-3-pm"
published_at: "2021-11-18T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195b62b00214_vn vasavan.jpg"
keywords: []
---

# സഹകരണ മന്ത്രിയെത്തും; ചെക്യാട് സഹകരണ ബാങ്കിൻ്റെ കുറുവന്തേരി ശാഖ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് 

> **Lead Summary:** **നാദാപുരം:**രണ്ടാം പിണറായി സർക്കാറിലെ സഹകരണ വകുപ്പ് മന്ത്രി ഇന്നാദ്യമായി കോഴിക്കോട് ജില്ലയിലെത്തുന്നു. ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കുറുവന്തേരി ശാഖ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് സഹകരണ മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ഇ.കെ വിജയൻ എം എൽ എ അധ്യക്ഷനാകും.

## Article Content

**നാദാപുരം:**രണ്ടാം പിണറായി സർക്കാറിലെ സഹകരണ വകുപ്പ് മന്ത്രി ഇന്നാദ്യമായി കോഴിക്കോട് ജില്ലയിലെത്തുന്നു. ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കുറുവന്തേരി ശാഖ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് സഹകരണ മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ഇ.കെ വിജയൻ എം എൽ എ അധ്യക്ഷനാകും.

ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലാണ് മന്ത്രിയെത്തുക.നിക്ഷേപം സ്വീകരിക്കൽ അസി. രജിസ്ട്രാൾ ഓഫ് പ്ലാനിംഗ് എ.കെ അഗസ്റ്റി ഉദ്ഘാടനം ചെയ്യും. ഭവന വായ്പ പദ്ധതി അസി. രജിസ്ട്രാൾ ജനറൽ ടി. സുധീഷ് ഉദ്ഘാടനം ചെയ്യും. വെബ് സൈറ്റ് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ നിർവ്വഹിക്കും.

പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാരെ ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലും ഡോക്യുമെൻ്ററി പ്രകാശനം വളയം പഞ്ചായത്ത് പ്രസിഡൻ്റ കെ.പി പ്രദീഷും നിർവ്വഹിക്കും. മുൻ കാല പ്രസിഡൻറുമാരെ പി.മോഹനൻ മാസ്റ്റർ ആദരിക്കും. ജനപ്രതിനിധികളും രാഷട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.

ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ ആരംഭിക്കുന്നത്.സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്.

കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും. വ്യാപാരികൾക്ക് മിത്ര വായ്പ, കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്. 25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും.

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം. ബാങ്ക് സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ വഴി ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു. ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും.

ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്. ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായും ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11366/co-operation-minister-to-arrive-chekk-co-operative-banks-kuruvantheri-branch-inauguration-today-at-3-pm)