---
title: "പെരുമുണ്ടച്ചേരിയിൽ മൂന്ന് പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു"
english_title: "Three people were bitten by a rabid fox in Perumundacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113689/three-people-were-bitten-by-a-rabid-fox-in-perumundacherry"
published_at: "2023-05-09T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a7393a3c15_kurukkan.jpg"
keywords: []
---

# പെരുമുണ്ടച്ചേരിയിൽ മൂന്ന് പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

> **Lead Summary:** **പെരുമുണ്ടച്ചേരി: **പെരുമുണ്ടച്ചേരിയിൽ മൂന്ന് പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് പരിക്ക്. രാവിലെ ഏഴരയോടെ വിവിധ ഭാഗത്ത് വച്ച് അമ്പലപ്പറമ്പത്ത് നാണു വാഴയിൽ കൃഷ്ണൻ ബലാരംകണ്ടി കൃഷ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. പണിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് നാണുവിന്‌ കടിയേറ്റത്.

## Article Content

**പെരുമുണ്ടച്ചേരി: **പെരുമുണ്ടച്ചേരിയിൽ മൂന്ന് പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് പരിക്ക്. രാവിലെ ഏഴരയോടെ വിവിധ ഭാഗത്ത് വച്ച് അമ്പലപ്പറമ്പത്ത് നാണു വാഴയിൽ കൃഷ്ണൻ ബലാരംകണ്ടി കൃഷ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. പണിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് നാണുവിന്‌ കടിയേറ്റത്.

വീട്ടിൽ ജീപ്പ് കഴുകുന്നതിനിടയിലാണ് വാഴയിൽ കൃഷ്ണന് കടിയേറ്റത്. എന്നാൽ നാട്ടുകാരെ കുറുക്കന്റെ കടിയിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് ബലാരംകണ്ടി കൃഷ്ണന് കടിയേറ്റത്. ഒടുവിൽ നാട്ടുകാർ കുറുക്കനെ കൊന്നു. പിന്നീട് കടിയേറ്റവർക്ക് കുത്തിവെപ്പും നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113689/three-people-were-bitten-by-a-rabid-fox-in-perumundacherry)