---
title: "ഓഫീസ് ഉദ്ഘാടനം; സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യഴാഴ്ച്ച"
english_title: "Office Inauguration; CPM Kallunira Local Committee office inaugurated on Friday new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113694/office-inauguration-cpm-kallunira-local-committee-office-inaugurated-on-friday-new"
published_at: "2023-05-09T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a85ef6407e_c_p_i_m_pic.jpg"
keywords: []
---

# ഓഫീസ് ഉദ്ഘാടനം; സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യഴാഴ്ച്ച

> **Lead Summary:** ** നാദാപുരം**: വളയം കല്ലുനിരയിൽ നിർമ്മിച്ച സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് 11 വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം നിർമിച്ച ഹാളിന്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ നിർവഹിക്കും. ഓഫീസിൽ മൺമറഞ്ഞ പാർട്ടി നേതാക്കളുടെ ഛായാചിത്രം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക അനാഛാദനം ചെയ്യും. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും നാദാപുരം എംഎൽഎയുമായ സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഹാൾ, വായനശാല, യൂത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ എന്നിവ ഒരുക്കിയിരിക്കുകയാണ് . 11 ന് വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി പി.പി. ചാത്തു അധ്യക്ഷനാകും.

## Article Content

** നാദാപുരം**: വളയം കല്ലുനിരയിൽ നിർമ്മിച്ച സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് 11 വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം നിർമിച്ച ഹാളിന്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ നിർവഹിക്കും. ഓഫീസിൽ മൺമറഞ്ഞ പാർട്ടി നേതാക്കളുടെ ഛായാചിത്രം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക അനാഛാദനം ചെയ്യും. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും നാദാപുരം എംഎൽഎയുമായ സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഹാൾ, വായനശാല, യൂത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ എന്നിവ ഒരുക്കിയിരിക്കുകയാണ് . 11 ന് വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി പി.പി. ചാത്തു അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113694/office-inauguration-cpm-kallunira-local-committee-office-inaugurated-on-friday-new)