---
title: "എടച്ചേരിയിലെ ചെമ്പ് കള്ളനെവിടെ ? മിഠായിത്തെരുവിലെത്തിയിട്ടും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല"
english_title: "Where is the copper thief in Edachery? Even after reaching Mithaitheru, the police did not find any trace"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113824/where-is-the-copper-thief-in-edachery-even-after-reaching-mithaitheru-the-police-did-not-find-any-trace"
published_at: "2023-05-10T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b598d3f159_copper.jpg"
keywords: []
---

# എടച്ചേരിയിലെ ചെമ്പ് കള്ളനെവിടെ ? മിഠായിത്തെരുവിലെത്തിയിട്ടും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല

> **Lead Summary:** **എടച്ചേരി**: അപൂർവ്വ കവർച്ചയുടെ തുമ്പൊന്നും കിട്ടിയില്ല. എടച്ചേരിയിലെ ചെമ്പ് കള്ളനെവിടെ ?കോഴിക്കോട് മിഠായിത്തെരുവിലെത്തിയിട്ടും പൊലീസിന് തൊണ്ടിമുതൽ ലഭിച്ചില്ല. എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന്‌ വില പിടിപ്പുള്ള പാത്രങ്ങൾ മോഷണംപോയ സംഭവത്തിൽ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ്. എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിൽ പരേതനായ പനോളിപ്പീടികയിൽ കുഞ്ഞമ്മത് ഹാജിയുടെ വീട്ടിൽനിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഓട്ടു പാത്രങ്ങളും അറബ് കൊത്തുപണികൾ കൊണ്ടലങ്കരിച്ച പിച്ചളത്തളികകളും കിണ്ടികളും മോഷണം പോയത്.

## Article Content

**എടച്ചേരി**: അപൂർവ്വ കവർച്ചയുടെ തുമ്പൊന്നും കിട്ടിയില്ല. എടച്ചേരിയിലെ ചെമ്പ് കള്ളനെവിടെ ?കോഴിക്കോട് മിഠായിത്തെരുവിലെത്തിയിട്ടും പൊലീസിന് തൊണ്ടിമുതൽ ലഭിച്ചില്ല. എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന്‌ വില പിടിപ്പുള്ള പാത്രങ്ങൾ മോഷണംപോയ സംഭവത്തിൽ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ്. എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിൽ പരേതനായ പനോളിപ്പീടികയിൽ കുഞ്ഞമ്മത് ഹാജിയുടെ വീട്ടിൽനിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഓട്ടു പാത്രങ്ങളും അറബ് കൊത്തുപണികൾ കൊണ്ടലങ്കരിച്ച പിച്ചളത്തളികകളും കിണ്ടികളും മോഷണം പോയത്.

ഇതിൽ ഒരുചെമ്പിന് മാത്രം 25 കിലോയിലധികം ഭാരമുണ്ട്. എളുപ്പത്തിൽ ഒളിപ്പിക്കാൻപറ്റാത്ത വലിയ പാത്രങ്ങൾ ഇത്രയും പെട്ടെന്ന് എങ്ങോട്ടാണ് മാറ്റിയതെന്നതിനെക്കുറിച്ച് ഇതുവരെ പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ്‌ വിദഗ്ധർ തുടങ്ങിയ അന്വേഷണസംഘം മോഷണംനടന്ന വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ശാസ്ത്രീയമായ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പരിസരത്തെ സി.സി.ടി.വി. ക്യാമറകളിലും ദൃശ്യങ്ങൾ കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവിലെ പുരാതനമായ പാത്രങ്ങളും മറ്റുവസ്തുക്കളും വിൽപ്പന നടത്തുന്ന കടകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. നേരത്തേ എടച്ചേരി പുതിയങ്ങാടി ടൗണിലെ മലഞ്ചരക്കുകട കുത്തിത്തുറന്ന് ഒരുചാക്ക് അടയ്ക്ക മോഷ്ടിച്ച സംഭവത്തിലും ഇതുവരെയും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113824/where-is-the-copper-thief-in-edachery-even-after-reaching-mithaitheru-the-police-did-not-find-any-trace)