---
title: "നീരുറവ് നീർത്തട പുനരുദ്ദാരണ പ്രവൃത്തിക്ക് ചേലക്കാട് തുടക്കം"
english_title: "Neerurav watershed restoration work started in Chelakad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113834/neerurav-watershed-restoration-work-started-in-chelakad"
published_at: "2023-05-10T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b624be97b7_shucheekaranam_pic.jpg"
keywords: []
---

# നീരുറവ് നീർത്തട പുനരുദ്ദാരണ പ്രവൃത്തിക്ക് ചേലക്കാട് തുടക്കം

> **Lead Summary:** **നാദാപുരം: ** ഗ്രാമ പഞ്ചായത്ത്‌, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 'നീരുറവ് ' നീർത്തട പുനരുദ്ദാരണ പ്രവൃത്തിയുടെ ഉദ്ഘാടനം,ചേലക്കാട് ഒമ്പതാം വാർഡിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷം വഹിച്ചു. ജലസ്രോതസ്സുകൾ വീണ്ടെടുത്ത് മാലിന്യ മുക്തമാക്കുകയും കൃഷിയിടങ്ങൾ കൂടുതൽ ഫലഭൂയിഷ്ടമാക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

## Article Content

**നാദാപുരം: ** ഗ്രാമ പഞ്ചായത്ത്‌, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 'നീരുറവ് ' നീർത്തട പുനരുദ്ദാരണ പ്രവൃത്തിയുടെ ഉദ്ഘാടനം,ചേലക്കാട് ഒമ്പതാം വാർഡിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷം വഹിച്ചു. ജലസ്രോതസ്സുകൾ വീണ്ടെടുത്ത് മാലിന്യ മുക്തമാക്കുകയും കൃഷിയിടങ്ങൾ കൂടുതൽ ഫലഭൂയിഷ്ടമാക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒമ്പതാം വാർഡിലെ വെള്ളിയാലിൽ താഴെ മുതൽ നന്തോത്ത് താഴെ- ചേലക്കാട് ടൗൺ വരെയുള്ള തോടാണ് ആദ്യ ഘട്ടത്തിൽ ഇതു പ്രകാരം പുനരുദ്ധരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ സതീഷ് ബാബു, തൊഴിലുറപ്പ് എ ഇ നവനീത്, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, അഷ്‌റഫ്‌ തെക്കയിൽ,സി ഡി എസ് മെമ്പർ റമീസ കുനിയിൽ,തൊഴിലുറപ്പ് മേറ്റ്മാരായ രഞ്ജിനി, ധന്യ, ഷബിന സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113834/neerurav-watershed-restoration-work-started-in-chelakad)