---
title: "വസ്തു നികുതി പരിഷകരണം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Property Tax Reform; Organized awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113946/property-tax-reform-organized-awareness-class"
published_at: "2023-05-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bc71fe9bac_class_pic.jpg"
keywords: []
---

# വസ്തു നികുതി പരിഷകരണം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച ക്ലാസ് എടുത്തു.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച ക്ലാസ് എടുത്തു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സികെ നാസര്‍ ,എം സി സുബൈര്‍ ,ജനീത ഫിര്‍ദൗസ് ,വാര്‍ഡ് മെമ്പര്‍ പി പി ബാലകൃഷ്ണന്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു ജോസഫ് ,യു എല്‍ സി സി പ്രതിനിധി അഖില്‍ ടിപി മനോജ് എന്നിവര്‍ സംസാരിച്ചു. 2023 ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന വസ്തു നികുതി നിരക്കുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് ക്ലാസ് സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113946/property-tax-reform-organized-awareness-class)