---
title: "സ്പർശം 2023; പുറമേരി പഞ്ചായത്ത് തല വിദ്യാഭ്യാസ കൺവെൻഷൻ"
english_title: "Touch 2023; Pumaari Panchayat Level Education Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113949/touch-2023-pumaari-panchayat-level-education-convention"
published_at: "2023-05-10T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bca1bd7756_sparsham_pic.jpg"
keywords: []
---

# സ്പർശം 2023; പുറമേരി പഞ്ചായത്ത് തല വിദ്യാഭ്യാസ കൺവെൻഷൻ

> **Lead Summary:** **പുറമേരി: **കുറ്റ്യാടി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായുള്ള സ്പർശം 2023 ൻ്റെ ഭാഗമായി പുറമേരി പഞ്ചായത്ത് തല വിദ്യാഭ്യാസ സമ്മേളനം നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂളിൽ നടന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ വിശദീകരണം എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നടത്തി.

## Article Content

**പുറമേരി: **കുറ്റ്യാടി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായുള്ള സ്പർശം 2023 ൻ്റെ ഭാഗമായി പുറമേരി പഞ്ചായത്ത് തല വിദ്യാഭ്യാസ സമ്മേളനം നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂളിൽ നടന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ വിശദീകരണം എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നടത്തി.

12 ആം വാർഡ് മെമ്പർ കൂടത്താങ്കണ്ടി രവി, പദ്ധതി കോഡിനേറ്റർ മോഹൻദാസ് മാസ്റ്റർ, തൂണേരി ബി.പി.ഒ മനോജ് കുമാർ, ആനോത്ത് ചന്ദ്രൻ, ദിലീപ് പെരുമുണ്ടച്ചേരി, പി.കെ.ജ്യോതി മാസ്റ്റർ, കെ.പി.അശോകൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലൈബ്രറിക്കുവേണ്ടി അലമാര നൽകിയ എൻ.പി.ഭാസ്കരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് ബി.എസ്.സോജേഷ് ലാൽ അധ്യക്ഷനായി. യോഗത്തിൽ ഹെഡ്മാസ്റ്റർ വി.കെ.പ്രശാന്ത് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചർ നന്ദിയും  പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113949/touch-2023-pumaari-panchayat-level-education-convention)