---
title: "ഐഎംഎ പ്രതിഷേധം; യുവഡോക്ടറുടെ കൊലപാതകത്തിൽ നാദാപുരത്തു വൻ പ്രതിഷേധം"
english_title: "IMA protest; Massive protest in Nadapuram over the murder of a young doctor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113957/ima-protest-massive-protest-in-nadapuram-over-the-murder-of-a-young-doctor"
published_at: "2023-05-10T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bd1ef49f4c_I_M_A.jpg"
keywords: []
---

# ഐഎംഎ പ്രതിഷേധം; യുവഡോക്ടറുടെ കൊലപാതകത്തിൽ നാദാപുരത്തു വൻ പ്രതിഷേധം

> **Lead Summary:** **നാദാപുരം** : അരുംകൊലയിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നാദാപുരത്തു പ്രതിഷേധ പ്രകടനവും പൊതുയോഗംവും . ഡോക്ടറുടെ കൊലപാതകത്തിൽ ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപെട്ടു. ഹോസ്പിറ്റൽ സംരക്ഷണ നിയമം പരിഷ്കരിച്ചുകൊണ്ട് ഹോസ്പിറ്റലുകൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം** : അരുംകൊലയിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നാദാപുരത്തു പ്രതിഷേധ പ്രകടനവും പൊതുയോഗംവും . ഡോക്ടറുടെ കൊലപാതകത്തിൽ ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപെട്ടു. ഹോസ്പിറ്റൽ സംരക്ഷണ നിയമം പരിഷ്കരിച്ചുകൊണ്ട് ഹോസ്പിറ്റലുകൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിൽ ഐ. എം. എ-ഐ. ഡി. എ, - എം. എൽ . ഒ . എ- പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രധിഷേധ യോഗത്തിൽ ഡോ : പ്രതോഷ് (ഐ. എം. എ വൈസ് പ്രസിഡണ്ട്‌ നാദാപുരം) അധ്യക്ഷത വഹിച്ചു.ഡോ : മൻസൂർ പി എം ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ), ഡോ : അബ്ദുൽ സലാം (ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ),

ജമാൽ ജയ്‌ഹിന്ദ്‌ ( മെഡിക്കൽ ലാബ് ഓണർസ് അസോസിയേഷൻ ), നദീർ ടി നൂക്ലിയസ് (പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ )എന്നിവർ സംസാരിച്ചു.ഡോ : ഇസ്മായിൽ ഐ. എം. എ സെക്രട്ടറി നാദാപുരം നന്ദി പറഞ്ഞു. ഡോ : പദ്മരാജ് രാജാറാം, ഡോ : സൂപ്പി, ഡോ :സജിത്ത് ഗോപാൽ, ഡോ :ഇർഷാദ്, ഡോ :മുനീബ്, ഡോ : ജെബ്മോൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113957/ima-protest-massive-protest-in-nadapuram-over-the-murder-of-a-young-doctor)