---
title: "നാദാപുരത്ത് ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു"
english_title: "Organized Homeo Medical Camp and Yoga Training at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113978/organized-homeo-medical-camp-and-yoga-training-at-nadapuram"
published_at: "2023-05-11T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c5700e518f_camp_pic.jpg"
keywords: []
---

# നാദാപുരത്ത് ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം**: കേരള സർക്കാർ രണ്ടാം വാർഷികാഘോഷം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറീയുടെ ആഭ്യമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു സൗജന്യ സദ്ഗമയ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി .നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം**: കേരള സർക്കാർ രണ്ടാം വാർഷികാഘോഷം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറീയുടെ ആഭ്യമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു സൗജന്യ സദ്ഗമയ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി .നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ, ജനീദ ഫിർദൗസ്, പഞ്ചായത്ത്‌ സെക്രട്ടറി .ടി ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ പി. പി ബാലകൃഷ്ണൻ , കല്ലാച്ചി ഗവ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി ബി ഷൈനി. പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ സതീഷ് ബാബു എന്നിവർസംസാരിച്ചു . തുടർന്ന് കുട്ടികളുടെ വ്യക്തിത്വ വികസനം, പഠന സ്വഭാവ പെരുമാറ്റ വൈകല്യം തുടങ്ങി നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കുള്ള ഹോമിയോപതി പദ്ധതിയായ സദ്ഗമയെ കുറിച്ച് ജില്ലാ സദ്ഗമയ കൺവീനർ ഡോ. ബി നർദ. വിശദീകരിച്ചു.

കുട്ടികൾക്കായുള്ള യോഗ പരിശീലനം പി. ബി. ബൈജു നടത്തി. ഡോ. ജ്യോസ്ന ( മെഡിക്കൽ ഓഫീസർ, ജി എച്ച് ഡി, വിലങ്ങാട്) ഡോ. ഷൈനി ( എം ഒ, ജി എച്ച് ഡി കല്ലാച്ചി, എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. കെ നിഷ,കെഎം രസിജ ,ഷിംന ,ശാരദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. 51 പേർ മെഡിക്കൽ ക്യാമ്പിലെ ഗുണഭോക്താക്കളായി. 18 കുട്ടികൾ യോഗ പ്രശീലനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113978/organized-homeo-medical-camp-and-yoga-training-at-nadapuram)