---
title: "എം വി ഗോവിന്ദൻ ഇന്ന് വളയത്ത് ; കല്ലുനിരയിൽ സി എച്ച് സ്മാരക മന്ദിരം നാടിന് സമർപ്പിക്കും"
english_title: "MV Govindan is in the ring today; The CH memorial building at Kallunira will be dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114099/mv-govindan-is-in-the-ring-today-the-ch-memorial-building-at-kallunira-will-be-dedicated-to-the-nation"
published_at: "2023-05-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cbab57ba5e_M_V_GOVINDHAN_.jpg"
keywords: []
---

# എം വി ഗോവിന്ദൻ ഇന്ന് വളയത്ത് ; കല്ലുനിരയിൽ സി എച്ച് സ്മാരക മന്ദിരം നാടിന് സമർപ്പിക്കും

> **Lead Summary:** **നാദാപുരം:** സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് വളയത്തെത്തും. വളയം കല്ലുനിരയിൽ നിർമ്മിച്ച സി.എച്ച്.കണാരന്റെ നാമധേയത്തിൽ നിർമ്മിച്ച സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും നാദാപുരം എംഎൽഎയുമായ സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഹാൾ, വായനശാല, യൂത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ എന്നിവ ഒരുക്കിയിരിക്കുകയാണ് . ഇന്ന് വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി പി.പി. ചാത്തു അധ്യക്ഷനാകും.

## Article Content

**നാദാപുരം:** സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് വളയത്തെത്തും. വളയം കല്ലുനിരയിൽ നിർമ്മിച്ച സി.എച്ച്.കണാരന്റെ നാമധേയത്തിൽ നിർമ്മിച്ച സിപിഎം കല്ലുനിര ലോക്കൽ കമ്മിറ്റി ഓഫീസ് ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും നാദാപുരം എംഎൽഎയുമായ സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഹാൾ, വായനശാല, യൂത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ എന്നിവ ഒരുക്കിയിരിക്കുകയാണ് . ഇന്ന് വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി പി.പി. ചാത്തു അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114099/mv-govindan-is-in-the-ring-today-the-ch-memorial-building-at-kallunira-will-be-dedicated-to-the-nation)