---
title: "സി എച്ച് സ്മാരകം നാടിന് സമർപ്പിച്ചു; നേതാവ് വളർന്ന് വരുന്നത് ജനഹൃദയങ്ങളിൽ നിന്ന് - എം വി ഗോവിന്ദൻ"
english_title: "CH dedicated the monument to the nation; A leader grows from the hearts of the people - MV Govindan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114118/ch-dedicated-the-monument-to-the-nation-a-leader-grows-from-the-hearts-of-the-people-mv-govindan"
published_at: "2023-05-11T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ccfadf1ebc_C_H_MANDHIRAM_1.jpg"
keywords: []
---

# സി എച്ച് സ്മാരകം നാടിന് സമർപ്പിച്ചു; നേതാവ് വളർന്ന് വരുന്നത് ജനഹൃദയങ്ങളിൽ നിന്ന് - എം വി ഗോവിന്ദൻ

> **Lead Summary:** **വളയം**: മലയോര കർഷക ഗ്രാമത്തിൽ തലയെടുപ്പോടെ ഉയർന്ന സി.എച്ച് കണാരൻ സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകരിൽ വിപ്ലവ നക്ഷത്രമായിരുന്നു നാദാപുരം എം എൽ എ കൂടിയായ സി എച്ച് കണാരനെന്നും നേതാവ് വളർന്ന് വരുന്നത് ജനഹൃദയങ്ങളിൽ നിന്നാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

## Article Content

**വളയം**: മലയോര കർഷക ഗ്രാമത്തിൽ തലയെടുപ്പോടെ ഉയർന്ന സി.എച്ച് കണാരൻ സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകരിൽ വിപ്ലവ നക്ഷത്രമായിരുന്നു നാദാപുരം എം എൽ എ കൂടിയായ സി എച്ച് കണാരനെന്നും നേതാവ് വളർന്ന് വരുന്നത് ജനഹൃദയങ്ങളിൽ നിന്നാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഏരിയാ സെക്രട്ടറി പി.പി ചാത്തു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ, വി പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.സി.എച്ച്.കണാരന്റെ നാമധേയത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഹാൾ, വായനശാല, യൂത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റിവ് സെന്റർ എന്നിവ ഒരുക്കിയിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114118/ch-dedicated-the-monument-to-the-nation-a-leader-grows-from-the-hearts-of-the-people-mv-govindan)