---
title: "നാദാപുരത്ത് സമ്പൂർണ്ണ ശുചിത്വം; അംഗൻവാടി ജീവനക്കാരും രംഗത്ത്"
english_title: "Complete cleanliness in Nadapuram, Anganwadi staff are also on the scene"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114230/complete-cleanliness-in-nadapuram-anganwadi-staff-are-also-on-the-scene"
published_at: "2023-05-12T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dcc1668105_yathra_.jpg"
keywords: []
---

# നാദാപുരത്ത് സമ്പൂർണ്ണ ശുചിത്വം; അംഗൻവാടി ജീവനക്കാരും രംഗത്ത്

> **Lead Summary:** **നാദാപുരം**: നവകേരളം വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് അംഗൻവാടി ടീച്ചർമാരുടെയും വർക്കർമാരുടെയും യോഗം ചേർന്നു. അംഗൻവാടികളെ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കുവാനും മാലിന്യ സംസ്കരണം സംബന്ധിച്ച് അജൈവ മാലിന്യ സംസ്കരണത്തിൽ വാതിൽപ്പടി സേവനം 100% എത്തിക്കുന്നതിന് വേണ്ടി അംഗൻവാടികൾ കേന്ദ്രീകരിച്ച് അമ്മമാരുടെ യോഗം വിളിച്ചുചേർക്കുവാനും തീരുമാനിച്ചു .

## Article Content

**നാദാപുരം**: നവകേരളം വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് അംഗൻവാടി ടീച്ചർമാരുടെയും വർക്കർമാരുടെയും യോഗം ചേർന്നു. അംഗൻവാടികളെ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കുവാനും മാലിന്യ സംസ്കരണം സംബന്ധിച്ച് അജൈവ മാലിന്യ സംസ്കരണത്തിൽ വാതിൽപ്പടി സേവനം 100% എത്തിക്കുന്നതിന് വേണ്ടി അംഗൻവാടികൾ കേന്ദ്രീകരിച്ച് അമ്മമാരുടെ യോഗം വിളിച്ചുചേർക്കുവാനും തീരുമാനിച്ചു .

അംഗൻവാടികളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ ഹരിത ചട്ടം ഉറപ്പുവരുത്തി മുഴുവൻ പരിപാടികളിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഒഴിവാക്കുവാൻ ആവിശ്യമായ ബോധവത്കരണം നടത്തുന്നതാണ് ,കൂടാതെ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ പ്രാധാന്യം ഓരോ വീട്ടുകാർക്കും ടീച്ചർമാർ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ്. അംഗൻവാടി ടീച്ചർമാരുടെ സംഗമം പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. അംഗൻവാടികൾ കേന്ദ്രീകരിച്ച് നടത്തേണ്ട ശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ക്ലാസെടുത്തു ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ,എം സി സുബൈർ,ജനിത ഫിർദൗസ്, ഐസിഡിഎസ് സൂപ്പർവൈസർ പി ബിന്ദു, ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് സർവീസിൽ നിന്ന് വിരമിച്ച അംഗൻവാടി പ്രവർത്തകരായ എൻ ചന്ദ്രി, വിപി ലതിക, ടി എ പത്മാവതി,എം കെ ശാന്ത എന്നിവർക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114230/complete-cleanliness-in-nadapuram-anganwadi-staff-are-also-on-the-scene)