---
title: "വെള്ളമില്ല റോഡുമില്ല; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ മിന്നൽ സമരം"
english_title: "No water and no road; Lightning strike at Pumaari Water Authority office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114306/no-water-and-no-road-lightning-strike-at-pumaari-water-authority-office"
published_at: "2023-05-12T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e06221102d_purameri1.jpg"
keywords: []
---

# വെള്ളമില്ല റോഡുമില്ല; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ മിന്നൽ സമരം

> **Lead Summary:** **നാദാപുരം: **കുടിവെള്ളമില്ല വെട്ടിപൊളിച്ച റോഡുകൾ പുന:സ്ഥാപിച്ചുമില്ല. പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ ജന പ്രതിനിധികളുടെ മിന്നൽ സമരം. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ മിന്നൽ സമരം നടത്തിയത്. ഇന്ന് രാവിലെയാണ് പദ്ധതി നിർവ്വഹണ ഓഫീസറായ എഞ്ചിനിയറെ ഉപരോധിച്ചത്.

## Article Content

**നാദാപുരം: **കുടിവെള്ളമില്ല വെട്ടിപൊളിച്ച റോഡുകൾ പുന:സ്ഥാപിച്ചുമില്ല. പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ ജന പ്രതിനിധികളുടെ മിന്നൽ സമരം. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് പുറമേരി വാട്ടർ അതോറിറ്റി ഓഫീസിൽ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ മിന്നൽ സമരം നടത്തിയത്. ഇന്ന് രാവിലെയാണ് പദ്ധതി നിർവ്വഹണ ഓഫീസറായ എഞ്ചിനിയറെ ഉപരോധിച്ചത്.

കടുത്ത വേനലിൽ കുടിവെള്ളത്തിനായ് നാട് നെട്ടോട്ടമോടുമ്പോൾ ജലജീവൻ മിഷൻ പദ്ധതി എങ്ങുമെത്തിയില്ല. പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപൊളിച്ച ഗ്രാമീണ റോഡ്‌ നന്നാക്കാത്തതിനെതിരെ‌യും ജന രോഷം ഉയരുകയാണ്. ഇതിനിടെയാണ് കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയും വെട്ടിപൊളിച്ചത്.

റീ ടാറിംഗ് നടത്താത് കാരണം വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്.സി കെ നാസർ , എം സി സുബൈർ , ജനീറ ഫിർദൗസ് , ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് ,കണേക്കൽ അബ്ബാസ് , സി കെ സുബൈർ മാസ്റ്റർ ,വി അബ്‌ദുൾ ജലീൽ , പി വാസു , റീന , ടി സി സമീറ, ആയിഷ ഗഫൂർ , സുമയ്യ പാട്ടത്തിൽ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114306/no-water-and-no-road-lightning-strike-at-pumaari-water-authority-office)