---
title: "ഒടുവിൽ പണി തീരുന്നു; വളയം കല്ലാച്ചി റോഡ് അവസാനഘട്ട ടാറിങ് തുടങ്ങി."
english_title: "Finally the work is done; Valayam Kallachi road final stage tarring has started."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114411/finally-the-work-is-done-valayam-kallachi-road-final-stage-tarring-has-started"
published_at: "2023-05-12T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e7294801d4_valayam_kallachi_road.jpg"
keywords: []
---

# ഒടുവിൽ പണി തീരുന്നു; വളയം കല്ലാച്ചി റോഡ് അവസാനഘട്ട ടാറിങ് തുടങ്ങി.

> **Lead Summary:** **നാദാപുരം : **ഏറെ വിവാദങ്ങൾക്ക് ഒടുവിൽ മാസങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കിയ വളയം - കല്ലാച്ചി റോഡിൻ്റെ അവസാന ഘട്ട പ്രവർത്തി ഒടുവിൽ ആരംഭിച്ചു. ഉപരിതലം ടാറിങ് നടത്തുന്ന ബിറ്റുമിനൈസിസ് കോൺക്രീറ്റ് (ബി ആൻ്റ് സി) വർക്ക് ആണ് ഇന്നലെ ആരംഭിച്ചത് .മഴ പെയ്തില്ലെങ്കിൽ മൂന്ന് ദിവസത്തിനകം ടാറിങ് പൂർത്തിയാക്കാൻ കഴിയുമെന്ന് പി ഡബ്ള്യു ഡി കുറ്റ്യാടി ഡിവിഷൻ അസ്സി .എഞ്ചിനീയർ നളിൻ കുമാർ പറഞ്ഞു .

## Article Content

**നാദാപുരം : **ഏറെ വിവാദങ്ങൾക്ക് ഒടുവിൽ മാസങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കിയ വളയം - കല്ലാച്ചി റോഡിൻ്റെ അവസാന ഘട്ട പ്രവർത്തി ഒടുവിൽ ആരംഭിച്ചു. ഉപരിതലം ടാറിങ് നടത്തുന്ന ബിറ്റുമിനൈസിസ് കോൺക്രീറ്റ് (ബി ആൻ്റ് സി) വർക്ക് ആണ് ഇന്നലെ ആരംഭിച്ചത് .മഴ പെയ്തില്ലെങ്കിൽ മൂന്ന് ദിവസത്തിനകം ടാറിങ് പൂർത്തിയാക്കാൻ കഴിയുമെന്ന് പി ഡബ്ള്യു ഡി കുറ്റ്യാടി ഡിവിഷൻ അസ്സി .എഞ്ചിനീയർ നളിൻ കുമാർ പറഞ്ഞു .

2017 ൽ സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നേ മുക്കാൽ കോടിയുടെ റോഡ് വികസനം കരാറുകാരന്റെ അനാസ്ഥ കാരണം നീണ്ടു പോവുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പടെ ഇടപെട്ടാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തത് .റോഡ് നിർമ്മാണം അന്തിമമായി നീളുമെന്നതിനാൽ ടെർമിനേറ്റ് ചെയ്യപ്പെട്ട കാസർഗോഡ് സ്വദേശിയായ കരാറുകാരന്റെ അപ്പീൽ പി ഡബ്ള്യു ഡി പരിഗണിക്കുകയും തുടർ പ്രവർത്തി ഇദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുകയായിരുന്നു.

മൂന്നര കിലോമീറ്റർ റോഡ് ആണ് വികസിപ്പിക്കുന്നത് .ഇപ്പോൾ ടാറിങ് പൂർത്തിയായാൽ, ഡ്രൈനേജ് ഹൈറിച്ച് വർക്കുകളാണ് പിന്നീട് ബാക്കി ഉണ്ടാവുക . റോഡിലെ ട്രാഫിക് സുരക്ഷ പ്രവർത്തനങ്ങൾ പൂർത്തിയായാൽ മാത്രമേ റോഡ് ഉദ്ഘാടനം നടക്കുകയുള്ളൂ . റോഡ് കമ്മിഷൻ ചെയ്താൽ മൂന്ന് വർഷം ഗ്യാരണ്ടി പീരീഡ് ഉണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114411/finally-the-work-is-done-valayam-kallachi-road-final-stage-tarring-has-started)