---
title: "മാതൃദിനം: അമ്മയ്‌ക്കൊരു സമ്മാനവുമായി പാര്‍കോ"
english_title: "Mother's Day: Parco with a gift for mom"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114536/mothers-day-parco-with-a-gift-for-mom"
published_at: "2023-05-13T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f53169abb2_mothers_day.jpg"
keywords: []
---

# മാതൃദിനം: അമ്മയ്‌ക്കൊരു സമ്മാനവുമായി പാര്‍കോ

> **Lead Summary:** **വടകര:** മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അമ്മയ്‌ക്കൊരു സമ്മാനം പദ്ധതി അവതരിപ്പിച്ചു. 51 പരിശോധനകളും മൂന്നു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ഡയറ്റ്-പൊഡിയാട്രി കൗണ്‍സിലിംഗും ഉള്‍പ്പെടുന്ന 4090 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് 2100 രൂപക്ക് നല്‍കുന്നതാണ് പദ്ധതി.

## Article Content

**വടകര:** മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അമ്മയ്‌ക്കൊരു സമ്മാനം പദ്ധതി അവതരിപ്പിച്ചു. 51 പരിശോധനകളും മൂന്നു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ഡയറ്റ്-പൊഡിയാട്രി കൗണ്‍സിലിംഗും ഉള്‍പ്പെടുന്ന 4090 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് 2100 രൂപക്ക് നല്‍കുന്നതാണ് പദ്ധതി.

ലോക മാതൃദിനമായ മെയ് 14 മുതല്‍ 31 വരെ മക്കള്‍ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കുമ്പോള്‍ മാത്രമാണ് ഈ ആനുകൂല്യം. ഹൃദ്രോഗം, ഗര്‍ഭാശയമുഖ അര്‍ബുദം, പ്രമേഹം, വാതം, കരള്‍-വൃക്കരോഗങ്ങള്‍, തൈറോയ്ഡ് ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ വ്യതിയാന രോഗങ്ങള്‍

തുടങ്ങിയവ മുന്‍കൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപകരിക്കുന്നഈ പരിശോധനകള്‍ അമ്മമാരുടെ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിന് മക്കള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 0496 3519999, 0496 2519999.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114536/mothers-day-parco-with-a-gift-for-mom)